ഡികെ ശിവകുമാര്‍ അറസ്റ്റില്‍

കർണാടകയിലെ പ്രമുഖ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിനെ കള്ളപണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. അറസ്റ്റിൽ നിന്നും സംരക്ഷണം തേടി ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെ ശിവകുമാറിനെ അറസ്റ്റ് ചെയ്യാൻ ഉള്ള നീക്കം ഇ ഡി ശക്തം ആക്കിയിരുന്നു.

പി ചിദംബരത്തിന് പിന്നാലെ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവ് കൂടി ദേശീയ അന്വേഷണ ഏജൻസിയുടെ കുരുക്കിൽ വീണു.

നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരം കർണാടക കോണ്ഗ്രസിന്റെ ട്രബിൾ ഷൂട്ടറെ ഇഡി അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നാണ് അറസ്റ്റിന് എൻഫോഴ്സ്മെന്റ് ചൂണ്ടിക്കാണിക്കുന്ന ന്യായീകരണം.

2017 ൽ ശിവകുമാറുമായി ബന്ധമുള്ള ദില്ലിയിലെയും ബാംഗ്ലൂരിലെയും വസതി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ ആദായ നികുതി റെയ്ഡ് നടത്തുകയും 8.59 കോടി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട്, നികുതി വെട്ടിപ്പ് എന്നീ കുറ്റങ്ങൾ ചുമത്തി എൻഫോഴ്സ്മെൻറ് 2018ൽ ശിവകുമാറിന് എതിരെ പ്രത്യേകം കേസെടുത്തു.

ഈ കേസിലാണ് അറസ്റ്റ്. അറസ്റ്റിൽ നിന്നുള്ള പരിരക്ഷ തേടി കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയതോടെ ശിവകുമാറിന്റെ അറസ്റ്റിന് എൻഫോഴ്സ്മെന്റ് നീക്കം നടത്തിയിരുന്നു.

ശിവകുമാറിനെ കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാൻ ആണ് എൻഫോഴ്‌സ്‌മെന്റ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News