
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ചെറുപ്പക്കാര്‍ യാത്രക്കായി ഊബറും ഓലയും തെരഞ്ഞെടുക്കുന്നതാണ് വാഹന വിപണി മേഖലയിലെ പ്രതിസന്ധിക്ക് കാരണമെന്ന് ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവന സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ‘യുവാക്കളെ ബഹിഷ്‌ക്കരിക്കൂ’ എന്നും #BoycottMillennials എന്നുമുള്ള ഹാഷ് ടാഗ് ട്രോളുകളാണ് ട്വിറ്ററിലും മറ്റ് സോഷ്യല്‍ മീഡിയ സൈറ്റുകളിലുമൊക്കെയുള്ള ട്രെന്‍ഡ്. 21-ാം നൂറ്റാണ്ടിലെ ആദ്യ പാദത്തില്‍ അതായത് 1981 നും 1996നും ഇടയില്‍ ജനിച്ചവരെയാണ് മില്ല്യനിയല്‍ (Millenniasl ) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്
‘മില്ല്യനിയലുകളാണ് പുതിയ നെഹ്രു’, ‘കോള്‍ ഇന്ത്യയുടെ (coal india) ആയുസ് കുറവാണ്, കാരണം മില്ലേനിയലുകള്‍ ചാറ്റിംഗിനെ ഇഷ്ടപ്പെടുന്നു.’, ‘ലൈവായി കാണാന്‍ സാധിക്കുന്നത് കൊണ്ട് വിവാഹ ദല്ലാളന്മാരുടെ പണി പോയി’ ഇതുപോലെ നൂറുകണക്കിന് ട്രോള്‍ സന്ദേശങ്ങളാണ് നിര്‍മ്മല സീതാരാമന്റെ പ്രസ്താവനയുടെ ലിങ്ക് ഷെയര്‍ ചെയ്തുകൊണ്ട് വരുന്നത്.
ചൊവ്വാഴ്ച രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ നൂറ് ദിന ആഘോഷത്തോടനുബന്ധിച്ച് സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഇരുചക്ര, കാര്‍ വിപണികളില്‍ രണ്ടക്ക സംഖ്യയിലേക്ക് വില്‍പ്പന ശതമാനം ഇടിയുകയും അശോക് ലെയ്‌ലാന്‍ഡിന്റെ ട്രക്ക് ഉല്‍പ്പാദകര്‍ക്ക് ട്രക്കുകളുടെ വിപണി 70 ശതമാനം ഇടിയുകയും ചെയ്തതിനേക്കുറിച്ച് പ്രരികരിക്കുകയായിരുന്നു മന്ത്രി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here