
സൗബിന്‍ ഷാഹിറും സൂരജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ആന്‍ഡ്രായിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ അസാധാരണമായ പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തു വിട്ടു. രാജാ രവിവര്‍മ്മ ചിത്രത്തിന്റെ പശ്ചാത്തലത്തിലുള്ള പോസ്റ്ററില്‍ ഹനുമാന്‍ അവതാരത്തില്‍ ഹ്യൂമനോയിഡും.
മൂണ്‍ഷോട്ട് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോവിനോ തോമസ് പുറത്തു വിട്ടു. സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിഡും ഒരു സുപ്രധാന ഭാഗമായുണ്ട്. നിരവധി പ്രത്യേകതകളുള്ള പോസ്റ്ററിനെക്കുറിച്ചുള്ള തന്റെ കൗതുകം പങ്കുവെച്ചാണ് ടോവിനോ പോസ്റ്റര്‍ അനാവരണം ചെയ്തത്.
രാജാ രവി വര്‍മ്മയുടെ ‘ലക്ഷ്മി ഓണ്‍ ലോട്ടസ്’ പെയിന്റിംഗ് ആണ് പോസ്റ്ററിന്റെ പശ്ചാത്തലമായുള്ളത്. രാമായണത്തില്‍ ഹനുമാന്‍ തന്റെ നെഞ്ച് പിളര്‍ന്ന് ശ്രീരാമനെയും സീതയെയും കാണിച്ച മുഹൂര്‍ത്തത്തെ നവീനമായ രീതിയില്‍ ടെക്‌നോളജിയുടെ പിന്‍ബലത്തോടെ അവതരിപ്പിച്ചിട്ടുണ്ട്. ഹനുമാന്റെ സ്ഥാനത്തു ഹ്യൂമനോയിഡും, നെഞ്ചിനുള്ളില്‍ സൗബിനുമാണ് പോസ്റ്ററിലുള്ളത്.
ടൈറ്റില്‍ ഡിസൈനിലുള്ള ക്യുആര്‍ കോഡ് ചിത്രത്തിന്റെ വാര്‍ത്തകളും വിശേഷങ്ങളും നിറഞ്ഞ മൂണ്‍ഷോട്ടിന്റെ വെബ്‌സൈറ്റിലേക്ക് പ്രേക്ഷകരെ കൊണ്ട് പോകും. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എക്‌സ് ഹൈറ്റ്‌സ് ഡിസൈന്‍ അസ്സോസിയേറ്റ്‌സിന്റെ പ്രിന്‍സിപ്പല്‍ ഡിസൈനറും കോ ഫൗണ്ടറുമോയ കെ കെ മുരളീധരനോണ് പോസ്റ്റര്‍ രൂപ കല്‍പന ചെയ്തിരിക്കുന്നത്. സര്‍ഗോത്മകതയും ടെക്‌നോളജിയും ഒരുമിച്ച് വരുന്ന ഒരു പുത്തന്‍ അനുഭവം ആയാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റര്‍ പ്രചരിക്കുന്നത്.
ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. നിരവധി സിനിമകളിലൂടെ മലയാളികള്‍ക്ക് പരിചിതനായഛായാഗ്രാഹകന്‍ സോനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജിപാലുമാണ് നിര്‍വഹിക്കുന്നത്.
സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മോത്യു എന്നിങ്ങനെ ശക്തമായ ഒരു താരനിര തന്നെ ഈ ചിത്രത്തിന്റെ ഭാഗമായെത്തുന്നുണ്ട്. ജയദേവന്‍ ചക്കാടത്ത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രോഡക്ഷന്‍ പ്രോഡക്ഷന്‍ ഡിസൈനറുമായ ചിത്രം നവംബര്‍ 8 നാണ് റിലീസിനൊരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here