
മാവേലിക്കര തട്ടാരമ്പലത്തിന് പടിഞ്ഞാറ് പുതുശേരിയമ്പലം ജങ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. ചങ്ങനാശേരി നാലുകോടി സ്വദേശി ചാള്‍സ് ആന്റണി (30) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 11.05 നായിരുന്നു അപകടം. കുന്നം ഭാഗത്തേക്ക് സിമന്റുമായി വന്ന ലോറി പുതുശേരിയമ്പലം ജങ്ഷന് സമീപം നിര്‍ത്തിയിട്ടിരുന്നു. ഹരിപ്പാട് ഭാഗത്തു നിന്നും തട്ടാരമ്പലത്തിലേക്ക് വന്ന ബൈക്ക് നിയന്ത്രണം തെറ്റി ലോറിയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ഇയാളെ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മാവേലിക്കര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here