ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലില്‍ തുടരും

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ കോണ്ഗ്രസ് നേതാവ് ഡി കെ ശിവകുമാറിന്റെ ജാമ്യാപേക്ഷ തള്ളി. ദില്ലി റോസ് അവന്യു കോടതിയാണ് ശിവകുമാറിന്റെ ജാമ്യപേക്ഷ തള്ളിയത്.

ജാമ്യം നല്‍കിയാല്‍ ശിവകുമാര്‍ തെളിവുകള്‍ നശിപ്പിക്കും എന്ന് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്റ് ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു. എന്‍ഫോഴ്സ്മെന്റ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

2017ല്‍ ശിവകുമാറിന്റെ ദില്ലിയിലെയും ബാംഗ്ലൂരിലെയും വസതികള്‍ ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ ആദായ നികുതി റെയ്ഡ് നടത്തുകയും 8.5 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ 2018ല്‍ ശിവകുമാറിന് എതിരെ ഇ ഡി പ്രത്യേകം കേസെടുത്തു. ഈ കേസിലായിരുന്നു ശിവകുമാറിനെ ഈ മാസം 3ന് അറസ്റ്റ് ചെയ്തത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുന്ന ശിവകുമാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News