പാലായിലെ വിജയം കേരളത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുമുന്നണിയുടെ വിജയത്തിന്റെ സൂചനയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. അഴിമതിയും വർഗ്ഗീയ പ്രീണനവും നടത്തുന്ന യുഡിഎഫ് – എൻഡിഎ മുന്നണികളെ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്നും മേഴ്സിക്കുട്ടിയമ്മ കൈരളി ന്യുസി നോട് പറഞ്ഞു.

കോന്നി മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി കെ യു ജനീഷ് കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം മണ്ഡലത്തിൽ എത്തിയപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണംകോന്നി നിയോജക മണ്ഡലത്തിൽ എൽ ഡി എഫിന്റെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോൾ ഇടതു മുന്നണി സ്ഥാനാർത്ഥി കെ യു ജെനീഷ് കുമാറിനു പിന്തുണയുമായി മന്ത്രിമാരടക്കം നിരവധി നേതാക്കളാണ് കോന്നി മണ്ഡലത്തിലേക്ക് എത്തിച്ചേരുന്നത്.സംസ്ഥാന ഫിഷറീസ് – തുറു മുഖവകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയും ജനീഷ് കുമാറിന് പിന്തുണയുമായി മണ്ഡലത്തിൽ എത്തിചേർന്നു കോന്നിയിലെ തണ്ണി തോട് , തേക്കുതോട് തുടങ്ങിയ പ്രദേശങ്ങളിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്ത് ജെ മേഴ്സിക്കുട്ടിയമ്മ ജെനീഷ് കുമാറിനായി വോട്ട് അഭ്യർത്ഥിച്ചു.

പാലയിലെ വിജയം കേരളത്തിൽ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പുകളിലെ ഇടതുമുന്നണിയുടെ വിജയത്തിന്റെ സൂചനയാണെന്നും സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾ ഏറ്റെടുത്തുവെന്നും അഴിമതിയും വർഗ്ഗീയ പ്രീണനവും നടത്തുന്ന യുഡിഎഫ്. എൻഡിഎ മുന്നണികളെ ഈ തെരഞ്ഞെടുപ്പിൽ ജനങ്ങൾ തള്ളിക്കളയുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. യോഗങ്ങളിൽ കോൺഗ്രസിൽ നിന്നും സി പി ഐ എമ്മിലേക്ക് എത്തിയ പ്രവർത്തകരെ മേഴ്സിക്കുട്ടിയമ്മ ഹാരാർപ്പണം നടത്തി സ്വീകരിച്ചു. ഇടതുമുന്നണി സ്ഥാനാർത്ഥിയായ കെ യു ജനീഷ് കുമാർ കോന്നി മണ്ഡലത്തിലെ കലഞ്ഞുർ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും പര്യടനം നടത്തി.