സംസ്ഥാനത്ത് 5 ദിവസത്തേക്ക് കനത്ത മഴ; 7 ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്

വരുന്ന അഞ്ച് ദിവസങ്ങളില്‍ ശക്തമായതും അടുത്ത രണ്ട് ദിവസങ്ങളില്‍ അതിശക്തമായതുമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരിക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡാേ.സന്തോഷ്. വരുന്ന മൂന്ന് ദിവസങ്ങളില്‍ കേരള കര്‍ണാടക ലക്ഷദ്വീപ് തീരത്തുള്ളവര്‍ ജാഗ്ര തപാലിക്കണമെന്നും മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും. സര്‍ക്കാരിന്റെ നേതൃത്യത്തില്‍ യോഗം ചേര്‍ന്ന് നിലവിലെ സാഹചര്യം വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഏഴു ജില്ലകളില്‍ ഇന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് . ഈ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി. മണിക്കൂറില്‍ 40 കി.മീ വേഗതയുള്ള കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. പ്രളയ സമാനമായ സാഹചര്യം കണക്കിലെടുത്ത് മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത. എറണാകുളം ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. കൊച്ചിയില്‍ നാളെ വരെ വൈദ്യുതി മുടങ്ങും. കലൂര്‍ സബ്സ്റ്റേഷനില്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ വെള്ളം കയറി. റിലേ പാനലും ബാറ്ററി പാനലും കേടായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News