‘പാലാ പോന്നു, ദാ ഇപ്പോള്‍ കോന്നിയും…’

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ നിന്നും കോന്നി പിടിച്ചെടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജനീഷ് കുമാറിനെ അഭിനന്ദിച്ച് സംവിധായകന്‍ എംഎ നിഷാദ്.

എംഎ നിഷാദിന്റെ വാക്കുകള്‍:

പാലാ പോന്നു..ദാ ഇപ്പോള്‍ കോന്നിയും…

ജനീഷ് കുമാറിന്റ്‌റേത് തിളക്കമാര്‍ന്ന വിജയം തന്നെ…അഭിവാദ്യങ്ങള്‍ കോന്നിയിലെ പ്രബുദ്ധരായ ജനങ്ങള്‍ക്ക്…

ജനീഷ് കുമാറിന്റ്‌റെ തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് രതീഷ് രോഹിണി സംവിധാനം ചെയ്ത വീഡിയോയില്‍ അഭിനയിച്ചത് ആത്മാഭിമാനത്തോട് തന്നെ…

എന്റ്‌റെ സൗഹൃദ സദസ്സില്‍ വ്യത്യസ്തമായ രാഷ്ട്രീയമുളളവരുണ്ട്..അതൊക്കെ ഒരോരുത്തരുടേയും വ്യക്തിപരമായ ഇഷ്ടങ്ങളും, നിലപാടുകളുമാണ്…എല്ലാ അഭിപ്രായങ്ങളും മാനിക്കുന്നു…അതാണല്ലോ ജനാധിപത്യത്തിന്റ്‌റെ ശക്തിയും, മര്യാദയും…

കേരളത്തിലെ ജനങ്ങള്‍ എന്നും ജാതിക്കും മതത്തിനും അതീതമായി ചിന്തിക്കുന്നവരാണ്…അഭിമാനിക്കുന്നു എന്റ്‌റെ നാടിനെയോര്‍ത്ത്…നമ്മുക്ക് ഒരുമിച്ച് നേരിടാം…എല്ലാവിധ ചിദ്ര ശക്തികള്‍ക്കെതിരെ…!

എല്ലാവര്‍ക്കും നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍..
ലാല്‍ സലാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News