സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി

1984ലെ സിഖ് വിരുദ്ധ കലാപത്തിലെ പ്രതിയും കോണ്‍ഗ്രസ് നേതാവുമായ സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി. മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നഫാഡെയാണ് വിഷയം ചീഫ് ജസ്റ്റിസ് കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

ജാമ്യാപേക്ഷ പരിഗണിക്കാമെങ്കിലും അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യമില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കി. 1984ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു സിഖ് മത വിശ്വാസികളെ കൂട്ടത്തോടെ കൊലപ്പെടുത്തിയത്.

തെക്കന്‍ ദില്ലിയിലെ കലാപത്തിനിടെ അഞ്ച് സിഖുകാര്‍ കൊല്ലപ്പെട്ട കേസിലാണ് സജ്ജന്‍കുമാറിനെ ദില്ലി ഹൈക്കോടതി ജീവപപര്യന്തം കഠിനതടവിന് ശിക്ഷിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News