കഴിഞ്ഞ ദിവസം കാക്കനാട്ടേക്കു പോകുമ്പോള്‍ ഇരുമ്പനത്തിനടുത്ത് മനയ്ക്കപ്പടി പാലത്തില്‍ അഞ്ച് വാഹനങ്ങള്‍ അപകടത്തില്‍ പെട്ട സംഭവത്തിലെ ഓട്ടോ ഡ്രൈവര്‍ സജീവന്‍ അപകടത്തെക്കുറിച്ച് പറയുകയാണ്.

സജീവന് തലയ്ക്കും മൂക്കിന്റെ പാത്തിക്കും കാര്യമായി പരുക്കേല്‍ക്കുകയും ഓട്ടോറിക്ഷ തകരുകയും ചെയ്തു. അന്ന് പാലത്തില്‍ ഒരു ഭാഗത്തേക്ക് നല്ല തിരക്കുണ്ടായിരുന്നു. വലതു വശത്തുകൂടി കാര്യമായി വാഹനങ്ങള്‍ വരുന്നില്ല.

ചില ബൈക്കുകള്‍ വലതു ഭാഗം കയറി ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ടു പോകുന്നുണ്ട്. ഈ സമയം ഓവര്‍ടേക് ചെയ്തു വന്ന ബൈക്കുകാരന്‍ എതിരെ വരുന്ന ലോറിക്കു മുന്നിലെത്തി വെട്ടിച്ചുപോകാനാണ് വന്നത്.

പക്ഷേ അടുത്തെത്തിയപ്പോള്‍ ടാങ്കര്‍ ലോറി ഇടിക്കുമെന്നായി. ബൈക്കുകാരനെ രക്ഷപ്പെടുത്താനാണ് ലോറിക്കാരന്‍ ഇടത്തോട്ട് വെട്ടിച്ച് ബ്രേക്ക് ചവിട്ടിയത്. ഈ സമയം ലോറിയുടെ ടയര്‍ പാലത്തിന്റെ കട്ടിങ്ങില്‍ തട്ടുകയും ഒരു ഭാഗം പൊളിഞ്ഞു പോകുകയും ചെയ്തു.