ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് പൊലീസ്

ടെലഗ്രാം ആപ്പിന്റെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് പൊലീസ് ഹൈക്കോടതിയില്‍. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ പറുദീസയാണ് ടെലഗ്രാം ആപ്പെന്നും അതിനെ നിയന്ത്രിക്കണമെന്നും കേരളാ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. വ്യക്തിവിവരങ്ങള്‍ നല്‍കേണ്ടതില്ലന്ന സൗകര്യം ചിലര്‍ ദുരുപയോഗം ചെയ്യുകയാണ്.

ഉപഭോക്താക്കളെ കണ്ടെത്താന്‍ കഴിയുന്നില്ല. ആപ്പിന് പ്രദേശിക നിയമങ്ങള്‍ ബാധകമാക്കണമെന്നും അനുമതി നല്‍കിയവര്‍ തന്നെ ആപ്പിനെ നിയന്ത്രിക്കണമെന്നും കേരളാ പൊലീസ് മേധാവിക്ക് വേണ്ടി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ആപ്പിന്റെ ഉപഭോക്താക്കളെ നിരീക്ഷിക്കുകയോ നിയന്ത്രിക്കുകയോ എളുപ്പമല്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഐ ടി മന്ത്രാലയം സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

ടെലഗ്രാം ആപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News