കേരള സര്‍വ്വകലാശാലയെ അപകീര്‍ത്തിപെടുത്താനുളള നീക്കത്തിനെതിരെ സര്‍വ്വകലാശാല സെനറ്റ് യോഗം

കേരള സര്‍വ്വകലാശാലക്കെതിരായ അപകീര്‍ത്തീപെടുത്താനുളള നീക്കത്തിനെതിരെ സര്‍വ്വകലാശാല. ഇന്നലെ ചേര്‍ന്ന സെനറ്റ് യോഗമാണ് സര്‍വ്വകലാശാലക്കെതിരായ കുപ്രചരണങ്ങളില്‍ നിന്ന് വിട്ട് നില്ക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്.

സോ‍ഫ്റ്റ് വെയര്‍ പ്രോഗ്രാമിലുണ്ടായ സങ്കേതിക പി‍ഴവ് മൂലമാണ് ഒറ്റപ്പെട്ട സംഭവവികാസങ്ങള്‍ ഉണ്ടായതെന്നും ഇതിന്‍റെ പേരില്‍ മഹത്തായ സര്‍വ്വകലാശാലയെ അപകീര്‍ത്തിപെടുത്താനുളള നീക്കത്തില്‍ നിന്നും പിന്തിരിയണമെന്നും സര്‍വ്വകലാശാലയുടെ സെനറ്റ് പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

വൈസ് ചാന്‍സിലര്‍ ഡോ.വിപി മഹാദേവന്‍പിളളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സെനറ്റ് യോഗം ഏകകണ്ഠമായിട്ടാണ് പ്രമേയം പാസാക്കിയത്. 2016 ല്‍ തയ്യാറാക്കിയ സോഫ്റ്റ്വെയര്‍ വേണ്ടത്ര ജാഗ്രതയോടെ നടപ്പിലാക്കാന്‍ ക‍ഴിഞ്ഞിട്ടില്ല. എന്നാല്‍ അത് ഉൗതിപെരുപ്പിക്കത്തക്കവിധത്തിലുളളതല്ല. ആരെങ്കിലും ബോധപൂര്‍വ്വം കൃത്രിമം നടത്തിയതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും, അന്വേഷണം തുടരുകയാണെന്നും സെനറ്റ് യോഗം വിലയിരുത്തി.

രാജ്യത്തെ അക്കാദമിക ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ 22 സ്ഥാനം ഉളള സര്‍വ്വകലാശാലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതെതിരെ ജാഗ്രതയാര്‍ന്ന പ്രതിരോധം ഉണ്ടാകണമെന്നും സെനറ്റ് ഏകണ്ഠമായി ആവശ്യപ്പെട്ടു. സമൂഹത്തിന്‍റെ പൊതുസ്വത്തായ സര്‍വ്വകലാശാലയെ പറ്റി കെട്ടുകഥകള്‍ വാര്‍ത്തകളാക്കുന്നവര്‍ അറിഞ്ഞ് കൊണ്ട് പൊതുസ്ഥാപനത്തെ അപകീര്‍ത്തീപെടുത്തുകയാണ്.

സെനറ്റ് അംഗം ഡോ. സാം സോളമനാണ് പ്രമേയം അവതരിപ്പിച്ചത്. പ്രോ. വൈസ് ചാന്‍സിലര്‍ ഡോ.പിപി അജയകുമാര്‍ , ഡോ.എന്‍പി ചന്ദ്രശേഖരന്‍ , ഡോ. കെഎസ് അനില്‍കുമാര്‍, ഡോ.കെ ആര്‍ കവിത, ഡോ.എസ് അജയകുമാര്‍ ,റിയാസ് എന്നീവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News