അശ്വമേധം പരിപാടി കൈരളി അറേബ്യയില്‍ പുനരാരംഭിക്കുന്നു

അറിവിന്റെ യാഗാശ്വവുമായി ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് അവതരിപ്പിക്കുന്ന അശ്വമേധം പരിപാടി കൈരളി അറേബ്യയില്‍ പുനരാരംഭിക്കുന്നു. പ്രവാസ ഭൂമികയില്‍ ഇതാദ്യമായാണ് അശ്വമേധം പരിപാടി അവതരിപ്പിക്കപ്പെടുന്നത്.

ഡിസംബര്‍ പതിനാലു മുതല്‍ കൈരളി അറേബ്യയില്‍ ശനി , ഞായര്‍ ദിവസങ്ങളില്‍ യു എ ഇ സമയം രാത്രി ഒന്‍പതര മണി മുതല്‍ പത്തു വരെയാണ് അറേബ്യന്‍ അശ്വമേധം പ്രക്ഷേപണം ചെയ്യുക . മനുഷ്യ മനസിന്റെ നിഗൂഡതകളെ അനാവരണം ചെയ്യുന്ന ഇരുപത്തി ഒന്ന് ചോദ്യങ്ങളുമായാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ ജി എസ് പ്രദീപ് എത്തുന്നത്.

ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ അവതരിപ്പിക്കപ്പെട്ട അശ്വമേധം പരിപാടിയില്‍ മിനി സ്‌ക്രീനില്‍ എത്തും. പ്രവാസ ലോകത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ അതിഥികള്‍ ആയി എത്തുന്നുണ്ട്. ചലച്ചിത്ര നടി ആശാ ശരത്, ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സെയ്ത് മുഹമ്മദ്, അറ്റ്‌ലസ് രാമചന്ദ്രന്‍, എഴുത്തുകാരന്‍ പ്രേമന്‍ ഇല്ലത്ത്, പാകിസ്താനി ഗായിക നസി, സാംസ്‌കാരിക പ്രവര്‍ത്തകന്‍ മൊയ്തീന്‍ കോയ, പ്രവാസി ഗായിക സുമി അരവിന്ദ്, സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ അശ്വമേധത്തിന്റെ അരങ്ങില്‍ അറിവിന്റെ പരീക്ഷണത്തിന് എത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News