കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി സംയുക്ത തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് പുരോഗമിക്കുന്നു.
ഇന്നലെ അര്‍ദ്ധരാത്രിമുതല്‍ തുടങ്ങിയ സമരവുമായി തൊഴിലാളി യൂണിയനുകള്‍ പൂര്‍ണമായി സഹകരിക്കുകയാണ്. കേരളത്തില്‍ മിക്കയിടങ്ങളിലും കടകമ്പോളങ്ങള്‍ ഉള്‍പ്പെടെ അടഞ്ഞ് കിടക്കുകയാണ്.
സ്വകാര്യ വാഹനങ്ങളൊഴികെ മറ്റൊരു വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുവാഹനങ്ങളൊന്നും തന്നെ നിരത്തിലിറങ്ങിയില്ല.
നേരത്തെ നിശ്ചയിച്ച് വലിയ പ്രചാരണങ്ങള്‍ക്ക് ശേഷം നടത്തിയ പണിമുടക്കായതിനാല്‍ തന്നെ നിരത്തില്‍ അപ്രതീക്ഷിതമായി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുന്നതും വിരളമാണ്.
എന്നാല്‍ ആശുപത്രി, ശബരിമല ഉള്‍പ്പെടെ അവശ്യ സര്‍വീസുകള്‍ എല്ലാം സുഗമമാണ്. പണിമുടക്കിനിടയില്‍ എവിടെയും അനിഷ്ട സംഭവങ്ങള്‍ ഇല്ലെന്നത് പൊതുജനങ്ങള്‍ ഈ പണിമുടക്ക് ഏറ്റെടുത്തു എന്നതിന്റെ തെളിവാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

