പൗരത്വ ഭേദഗതി നിയമം പാകിസ്താനിലും നടപ്പാക്കണം; വിവാദ പ്രസ്താവനയുമായി ബിജെപി എംഎൽഎ

ഇന്ത്യയിൽ ബുദ്ധിമുട്ടുന്ന മുസ്ലിങ്ങളെ സ്വീകരിക്കാൻ പാകിസ്താനിലും പൗരത്വ ഭേദഗതി നിയമത്തിന്‌ സമാനമായ നിയമം നടപ്പാക്കണമെന്ന്‌ ബിജെപി എംഎൽഎ. ഉത്തർപ്രദേശിലെ ഖട്ടൗലി എംഎൽഎ വിക്രം സൈനിയുടെതാണ്‌ വിവാദ പ്രസ്താവന.

പാകിസ്താനിൽ ക്ലേശിക്കുന്നവർക്ക്‌ ഇന്ത്യയിലേക്കും ഇന്ത്യയിൽ ക്ലേശിക്കുന്നവർക്ക്‌ പാകിസ്താനിലേക്കും പോകാൻ കഴിയണം. ആരും അവരെ തടയില്ല. സൈനി പറഞ്ഞു.

ആഗസ്തിൽ കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടിയോട്‌ ‘മുസ്ലിങ്ങൾ സന്തോഷിക്കുവിൻ. അവർക്കിനി വെളുത്ത പെൺകുട്ടികളെ വിവാഹം ചെയ്യാ’മെന്ന സൈനിയുടെ പ്രസ്താവന വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News