കേന്ദ്ര ആഭ്യന്തരമന്ത്രി ചമഞ്ഞ്‌ ഗവർണർക്ക്‌ ഫോൺ ; വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്‌റ്റിൽ

കേന്ദ്ര ആഭ്യന്തരമന്ത്രി ചമഞ്ഞ്‌ ഗവർണറെ ഫോൺ വിളിച്ച വ്യോമസേനാ ഉദ്യോഗസ്ഥൻ അറസ്‌റ്റിലായി. അമിത്‌ ഷായെന്ന ഭാവേന മധ്യപ്രദേശ്‌ ഗവർണർ ലാൽജി ഠണ്‌ഡനെ ഫോണിൽ വിളിച്ച്‌ സുഹൃത്തിനെ ആരോഗ്യ സർവകലാശാല വിസിയാക്കണമെന്ന്‌ ആവശ്യപ്പെട്ട വ്യോമസേന വിങ് കമാൻഡർ കുൽദീപ്‌ ബഗേലയാണ്‌ അറസ്‌റ്റിലായത്‌.

ഒപ്പം സുഹൃത്തും ദന്ത ഡോക്‌ടറുമായ ചന്ദ്രേഷ്‌ കുമാർ ശുക്ലയും അറസ്‌റ്റിലായി. ജബൽപുർ ആസ്ഥാനമായ മധ്യപ്രദേശ്‌ മെഡിക്കൽ സർവീസ്‌ സർവകലാശാലയുടെ വൈസ്‌ ചാൻസലർ പദവിയിലേക്ക്‌ ചന്ദ്രേഷ്‌കുമാറും അപേക്ഷ കൊടുത്തിരുന്നു. ഇക്കാര്യം കുൽദീപ്‌ ബഗേലയോട്‌ പറഞ്ഞു. ബഗേല മുൻപത്തെ മധ്യപ്രദേശ്‌ ഗവർണറുടെ സുരക്ഷാചുമതല വഹിച്ചിരുന്നു.

ബഗേല ഫോൺ ചെയ്‌തപ്പോൾ അമിത്‌ ഷായുടെ പിഎ ചമഞ്ഞ്‌ ചന്ദ്രേഷും സംസാരിച്ചു. ഗവർണറുടെ ഓഫീസ്‌ കൂടുതൽ വിശദമായ അന്വേഷണം നടത്തിയപ്പോഴാണ്‌ തട്ടിപ്പ്‌ പുറത്തുവന്നത്‌. എഡിജി അശോക്‌ അശ്വതിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here