ഖത്തറില്‍ വരും ദിവസങ്ങളില്‍ അതിശൈത്യമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഖത്തറിൽ വരും ദിവസങ്ങളിൽ അതി ശൈത്യം അനുഭവപ്പെടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ.

രാജ്യത്തു ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും രാജ്യത്തെ ചില ഭാഗങ്ങളിൽ ഏഴു ഡിഗ്രി സെല്ഷ്യസ് വരെ താപനില താഴുമെന്നു ഖത്തർ കാലാവസ്ഥാ വിഭാഗം മേധാവി അബ്ദുല്ല അൽ മന്നായ് അറിയിച്ചു.

ദോഹയിലും സമീപ പ്രദേശങ്ങളിലും കൂടിയ താപനില സെല്ഷ്യസ്സ് പതിനഞ്ചു മുതൽ പതിനേഴ് ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില ഏഴു മുതൽ പന്ത്രണ്ടു ഡിഗ്രി സെൽഷ്യസ് വരെയും അനുഭവപ്പെടും.

കാലാവസ്ഥയിൽ ഉണ്ടാകുന്ന വ്യതിയാനത്തിൽ പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട മന്ത്രാലയങ്ങൾ മുന്നറിയിപ്പ് ഇതിനോടകം നൽകിയിട്ടുണ്ട് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News