‘സൂപ്പര്‍-ഹാട്രിക്’ ഹാമില്‍ടണ്‍ ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് ജയം; പരമ്പര

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന ഹാമില്‍ടണ്‍ ട്വന്‍റി-ട്വന്‍റിയില്‍ ഇന്ത്യയ്ക്ക് വിജയം. 180 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലന്‍റിന് നിശ്ചിത ഓവറില്‍ ഇന്ത്യയുടെ സ്കോറിന് ഒപ്പമെത്താനെ ക‍ഴിഞ്ഞുള്ളു.

സൂപ്പര്‍ ഓവറിലേക്ക് നീണ്ട ഹാമില്‍ടണ്‍ ട്വന്‍റി-20യിലെ ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യയുടെ ഹാട്രിക് വിജയമാണിത്. ജസ്പ്രീത് ബുംറ എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ കിവികള്‍ 17 റണ്‍സ് എടുത്തു.

നേരത്തെ രോഹിത്ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് ഇന്ത്യ 180 റണ്‍സെന്ന ഭേദപ്പെട്ട വിജയലക്ഷ്യം ന്യൂസിലന്‍റിന് മുന്നില്‍ ഉയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍റ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്‍റെ 95 റണ്‍സിന്‍റെ ബലത്തിലാണ് മത്സരത്തെ സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചത്.

കെഎല്‍ രാഹുലും രോഹിത് ശര്‍മയുമാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്ക്കുവേണ്ടി മൈതാനത്തിറങ്ങിയത്. 18 റണ്‍സ് ലക്ഷ്യംവെച്ച് ഇറങ്ങിയ ഇന്ത്യ അവസാന പന്തില്‍ സികിസര്‍ പറത്തി ടീമിനെ വിജയത്തിലെത്തിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News