ഓടിക്കോ കണ്ടം വഴി; വിജയിനെതിരായ ബിജെപി പ്രതിഷേധത്തിനെതിരെ തമിഴകം

ചെന്നൈ: വിജയ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ ബിജെപി പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാ സംഘടനകള്‍ രംഗത്ത്.

സിനിമയില്‍, രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കില്ലെന്ന് തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രതികരിച്ചു. ഷൂട്ടിങ്ങ് തടസപ്പെടുത്തുന്ന പ്രതിഷേധങ്ങള്‍ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ എഫ്ഇഎഫ്എസ്‌ഐയും പ്രതികരിച്ചു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടതിന് പിന്നാലെയാണ് വിജയ്യുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ പ്രതിഷേധവുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. നെയ്‌വലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ പ്ലാന്റിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിംഗിനിടെയായിരുന്നു ബിജെപി അതിക്രമം. സ്ഥലത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News