ടിക്കറാം മീണയുടെ പണം മോഷ്ടിക്കപ്പെട്ടു; സംഭവം വിമാനയാത്രക്കിടെ

തിരുവനന്തപുരം: വിമാനയാത്രയ്ക്കിടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കറാം മീണയുടെ പണം മോഷ്ടിക്കപ്പെട്ടതായി പരാതി.

ജയ്പുരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ബാഗില്‍നിന്ന് 75,000 രൂപയാണ് മോഷണം പോയത്. ലഗേജ് ബാഗില്‍ വച്ചിരുന്നു പണമാണ് നഷ്ടമായതെന്ന് മീണ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ടിക്കറാം മീണ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം വലിയതുറ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here