
കൊല്ലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് നിരോധിത പുകയില വില്‍ക്കാന്‍ സൂക്ഷിച്ച കേസില്‍ ഒളിവിലായിരുന്ന കോണ്‍ഗ്രസ് നേതാവ് ബിനോയ് ഷാനൂരിനേയും കൂട്ടാളി ഷുഹൈബിനേയും പോലീസ് പിടികൂടി.
രാമന്‍കുളങരയില്‍ ഒരു വീട്ടില്‍ ഒളിച്ചു താമസിക്കുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു. ബിമോയി ഷാനൂരിന്റെ വീട്ടിലെ ഗോഡൗണില്‍ നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങള്‍ പിടികൂടിയിരുന്നു.
കോണ്‍ഗ്രസ് ഇരവിപുരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹിയായിരുന്ന ബിനോയി ഷാനൂരിനെ ജിസിസി പ്രസിഡന്റ് കോണഗ്രസില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് ഇയാളെ അന്നും പുറത്താക്കിയിരുന്നു.
ബിനോയി ഷാനൂരിന്റെ വീട്ടിലും അയല്‍പ്പക്കത്തും പോലീസ് നടത്തിയ പരിശോധനയിലാണ് വന്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും ട്രെയിന്‍ മാര്‍ഗ്ഗവും, ആഡംബര വാഹനങ്ങളിലും കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ എത്തിച്ച പുകയില ഉത്പന്നങളാണ് പോലീസ് പിടിച്ചെടുത്തത്.
പള്ളിമുക്ക് സ്വദേശിയായ പ്രദേശിക കോണ്‍ഗ്രസ് നേതാവ് ബിനോയി ഷാനൂര്‍ തന്റെ വീടിന് മുന്നില്‍ പാന്‍ മസാല നിറച്ച പിക്കപ്പ് വാന്‍ കൊണ്ടിടുകയായിരുന്നുവെന്ന് അയല്‍വാസി പോലീസിന് മൊഴി നല്‍കി.
കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെ ഷെഡ്ഡില്‍ നിന്നും പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
പത്തൊമ്പത് ലക്ഷം രൂപ വിലമതിക്കുന്ന പുകയില ഉത്പനങ്ങളാണ് കണ്ടെടുത്തതെന്ന് പോലീസ് പറഞ്ഞു. 25 ഓളം ചാക്കുകളില്ലായി വിവിധയിനത്തില്‍പ്പെട്ട പുകയില ഉത്പന്നങ്ങള്‍ പിക് അപ് വാനില്‍ ടാര്‍ പോളിന്‍ ഷീറ്റ് മൂടി മറച്ച നിലയിലായിരുന്നു.
77 ജുവനൈല്‍ ജസ്റ്റിസ് ആക്റ്റ് 24 കോട്പാ ആക്റ്റ്,118(ഐ) കേരളാ പോലീസ് ആക്റ്റ് പ്രകാരമാണ് കേസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here