ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും നല്‍കി; കോട്ടയത്ത് അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കലക്ടറും മന്ത്രി തിലോത്തമനും

കോട്ടയം: ഭക്ഷണവും മരുന്നും താമസസൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടും അനാവശ്യപ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍.

ലോക്ക് ഡൗണ്‍ ലംഘിച്ച് നൂറുകണക്കിനാളുകളാണ് ചങ്ങനാശേരി പായിപ്പാട് പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. നാട്ടിലേക്ക് മടങ്ങി പോകാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവരുടെ പ്രതിഷേധം.

അതേസമയം, ഭക്ഷണവും താമസവും മറ്റ് എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ അതിഥി തൊഴിലാളികള്‍ക്ക് വേണ്ടി ജില്ലാ ഭരണകൂടം ഒരുക്കിയിരുന്നെന്ന് കളക്ടര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

അതിഥി തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി തിലോത്തമനും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News