യുഎഇ യിലെ ഇന്ത്യക്കാരെ കൊണ്ടുവരാൻ ഇടപെടണം; പ്രധാനമന്ത്രിക്ക് കെകെ രാഗേഷ് എംപിയുടെ കത്ത്

യുഎഇ യിലെ ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുവാൻ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാന മന്ത്രിയോട്
കെകെ രാഗേഷ്‌ എംപി അഭ്യർത്ഥിച്ചു.

കോവിഡ് -19 വ്യാപന ഭീതിയിൽ കഴിയുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഇന്ത്യൻ പൗരൻമാരെ തിരികെ കൊണ്ട് വരണമെന്നു കെകെ രാഗേഷ് എംപി പ്രധാന മന്ത്രിയ്ക്ക് നൽകിയ കത്തിൽ അഭ്യർത്ഥിച്ചു

ഏതാണ്ട് 2.8 ദശലക്ഷത്തോളം ഇന്ത്യൻ പൗരന്മാരാണ് യു എ ഈ ൽ ഉള്ളത്. ഇതിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ലേബർ ക്യാമ്പുകൾ ഷെയേർഡ് റൂമുകൾ എന്നിവയിൽ കഴിയുന്നവരെയും നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ളവരെയും അടിയന്തിരമായി നാട്ടിൽ എത്തിക്കണം

കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി കോവിഡ് വ്യാപനം ദ്രുതഗതിയിലായിരിക്കുന്നു. ഇന്ത്യൻ പൗരന്മാർ, പ്രത്യകിച്ചൂ ലേബർ ക്യാമ്പുകളിലും റൂം ഷെയർ ചെയ്തും കഴിയുന്ന സാധാരണ തൊഴിലാളികൾ, കോവിഡ് വ്യാപനത്തിന്റെ ഭീഷണിയിൽ ആണ്.

കൂടെ താമസിക്കുന്നവർക്ക് കോവിഡ് ബാധയുണ്ടെന്നു അറിഞ്ഞാൽ പോലും താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്താൻ കഴിയാതെ കൂടെ കഴിയേണ്ടിവരുന്ന സ്ഥിതിയിലാണ് ഇവർ.

നിലവിൽ 3360 കോവിഡ് കേസുകൾ യുഎഇ ൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോവിഡ് ബാധിതരുടെ എണ്ണം അതിവേഗത്തിൽ വർധിച്ചു വരികയാണ്. ലേബർ ക്യാമ്പുകളിലും റൂം ഷെയർ ചെയ്തു സാധാരണ തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങളിലും ഇനിയും തിരിച്ചറിയുകയോ റിപ്പോർട്ട് ചെയ്യപ്പെടാത്തതോ ആയ കോവിഡ് ബാധിതർ ഉണ്ടാകാം എന്ന സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകളും ലഭിക്കുന്നുണ്ട്.

ഇന്ന്, ഇന്ത്യയിലെ യുഎഇ സ്ഥാനപതി ഇന്ത്യൻ പൗരൻമാരെ തിരികെ കൊണ്ടുവരുവാനാവശ്യമായ സഹായങ്ങൾ ചെയ്യാൻ യുഎഇ സർക്കാർ തയ്യാറാണെന്ന ഉറപ്പു നൽകിയിട്ടുണ്ട്. കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാർക്ക് തിരികെവരുവാൻ എമിരേറ്റ്സ് ഫ്ലൈറ്റ്കൾ ചാർട്ടർ ചെയ്തുനൽകുന്നതിനും യാത്രക്കുമുന്പ് ആവശ്യമായ വൈദ്യ പരിശോധനയ്ക്കുള്ള സൗകര്യമൊരുക്കുവാനും യുഎഇ സർക്കാർ സഹായിക്കുന്നതാണെന്നു യുഎഇ സ്ഥാനപതി പറഞ്ഞിട്ടുണ്ട്.

ആയതിനാൽ യുഎഇ സർക്കാറിന്റെ വാഗ്ദാനം പ്രയോജനപ്പെടുത്തി കോവിഡ് ബാധിതരല്ലാത്ത ഇന്ത്യക്കാരെ തിരികെ കൊണ്ട് വരുവാൻ അടിയന്തിരമായി ഇടപെടണമെന്ന് പ്രധാന മന്ത്രിയോട് കെ കെ രാഗേഷ്‌ എം പി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News