കണ്ണൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്തുനിന്നും ബോംബുകളും വടിവാളുകളും പിടികൂടി

കണ്ണൂര്‍ കരിവെള്ളൂര്‍ ചീറ്റയില്‍ ആര്‍എസ്എസ് നേതാവിന്റെ വീടിന് സമീപത്ത് നിന്നും ആയുധ ശേഖരം പിടികൂടി. മൂന്ന് സ്റ്റീല്‍ ബോംബുകളും രണ്ട് വടി വാളുകളുമാണ് കണ്ടെത്തിയത്. ആര്‍എസ്എസ് നേതാവ് എം വി സത്യന്റെ വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ബോംബുകളും ആയുധങ്ങളും കണ്ടെത്തിയത്.

കരിവെല്ലൂരിലെ ആര്‍എസ്എസ് നേതാവ് എം വി സത്യന്റെ വീടിന് സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ കാട് വെട്ടിതെളിക്കുന്നതിനിടെയാണ് ആയുധ ശേഖരം കണ്ടെത്തിയത്. മൂന്ന് സ്റ്റീല്‍ ബോംബുകളും രണ്ട് വടിവാലുകളും ഇവിടെ നിന്നും കണ്ടെടുത്തു.

ബോംബുകള്‍ പ്ലാസ്റ്റിക് ബക്കറ്റിന് അകത്ത് മരപ്പൊടി നിറച്ച് അതില്‍ സൂക്ഷിച്ച നിലയില്‍ ആയിരുന്നു. വടി വാളുകള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലും. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി ആയുധ ശേഖരം സ്റ്റേഷനിലേക്ക് മാറ്റി.

കണ്ണൂരില്‍ നിന്നും ബോംബ് സ്‌ക്വാഡ് എത്തി സ്റ്റീല്‍ ബോംബുകള്‍ പരിശോധിച്ച് നിര്‍വീര്യമാക്കി.പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഘര്‍ഷം ലക്ഷ്യം വച്ചാണോ ആയുധങ്ങള്‍ ശേഖരിച്ചത് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പോലീസ് അന്വേഷിക്കുന്നത്.

ആര്‍ എസ് എസ് മുന്‍ താലൂക്ക് കാര്യ വാഹകും കരിവെള്ളൂര്‍ മേഖലയിലെ പ്രധാന നേതാവുമായ എം വി സത്യന്റെ വീടിന് സമീപത്ത് നിന്നാണ് ബോംബുകളും ആയുധങ്ങളും കണ്ടെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News