ഡാറ്റാ സുരക്ഷയെക്കുറിച്ച് വാചാലരാകുന്ന കോണ്‍ഗ്രസുകാരുടെ ദേശീയ നേതാവ് ഡാറ്റാ മോഷണ കേസ് പ്രതി; ഉപദേശക സമിതിയില്‍ അംഗം

ഡാറ്റാ സുരക്ഷയെക്കുറിച്ചുള്ള കോണ്‍ഗ്രസ് വാദങ്ങളിലെ ധാര്‍മികത വീണ്ടും പൊളിയുന്നു. ഡാറ്റാ മോഷണത്തിന് ശിക്ഷ ലഭിക്കുകയും നിരവധി ആരോപണങ്ങള്‍ നേരിടുകയും ചെയ്യുന്ന പ്രവീണ്‍ ചക്രവര്‍ത്തിയെന്ന ആളാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍ണായക പദവികള്‍ വഹിക്കുന്നത്.

തോമസ് വീസല്‍ എന്ന കമ്പനിയുടെ ഇന്ത്യന്‍ യൂണിറ്റിന്റെ റിസേര്‍ച്ച് വിഭാഗത്തില്‍ ജോലി ചെയ്തുകൊണ്ട് മറ്റൊരു കമ്പനിയായ ബിഎന്‍പി പരിബാസിന് നിര്‍ണായക വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി.

2007ലെ ഈ വിവര മോഷണം 2010 മാര്‍ച്ച് 31ന് യുഎസ് കോടതി കണ്ടെത്തി. അമേരിക്കയിലെ നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോര്‍ണിയയിലെ കോടതി വന്‍ പിഴയും വിധിച്ചു. ഈ വിവര മോഷണ പ്രതിയെ കോണ്‍ഗ്രസ് പിന്നീട് 2010ല്‍ ആധാര്‍ ഏജന്‍സിയായ UIDAIയുടെ ഭാഗമാക്കി.

ബയോമെട്രിക് അടക്കമുള്ള വ്യക്തിയുടെ ആധാര്‍ വിവരങ്ങള്‍ ചോരുന്ന ഈ കാലത്ത് ഡാറ്റ മോഷണ കേസ് പ്രതിയെ ഇതിന്റെ താക്കോല്‍ സ്ഥാനത്ത് നിയോഗിച്ചതിന്റെ കുറ്റത്തില്‍ നിന്ന് കോണ്‍ഗ്രസിന് ഒഴിയാനാവില്ല.

നിലവില്‍ എഐസിസി ഡാറ്റാ ആന്‍ഡ് ടെക്നോളജി സെല്‍ വിഭാഗം ചെയര്‍പേഴ്‌സണ്‍ ആയ പ്രവീണ്‍ കോണ്‍ഗ്രസിന്റെ ശക്തി ആപ്പ് വികസിപ്പിച്ചതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

ഈ ആപ്പിലെ വിവരങ്ങള്‍ ചോരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ആരോപണമുന്നയിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച പ്രഖ്യാപിച്ച മന്‍മോഹന്‍ സിംഗ് ചെയര്‍മാനായ കോണ്‍ഗ്രസിന്റെ പുതിയ 11 അംഗ ഉപദേശക സമിതിയിലെ എട്ടാമത്തെ പേര് പ്രവീണ്‍ ചക്രവര്‍ത്തിയുടേതാണ്. കേരളത്തില്‍ നിന്ന് കെ സി വേണുഗോപാല്‍ ഈ സമിതിയില്‍ അംഗവുമാണ്.

ഡാറ്റ വിവാദം കോണ്‍ഗ്രസ് കേരളത്തില്‍ സജീവമായി ഉന്നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ നിയമനം. ഡാറ്റാ സുരക്ഷയെ കുറിച്ച് വാചലരാക്കുന്ന പാര്‍ട്ടി തന്നെ ഒരു ഡാറ്റ മോഷണ കേസ് പ്രതിയെ അതിന്റെ ഉപദേശ സമിതി അംഗമാക്കിയത് വെറും കൗതുകം മാത്രമല്ല വന്‍ ഇരട്ടത്താപ്പുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News