ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസി(എം)ലെ തമ്മിലടി; യുഡിഎഫിന് തലവേദന

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി യു.ഡി.എഫിനു തലവേദനയായി കേരളാ കോണ്‍ഗ്രസി(എം)ലെ തമ്മിലടി വീണ്ടും രൂക്ഷമാകുന്നു.

യുഡിഎഫ് നേതൃത്വം ഇടപെട്ടുണ്ടാക്കിയ കരാര്‍ പാലിക്കാന്‍ ജോസ് കെ. മാണി പക്ഷം തയാറാകാത്തതാണ് പ്രതിസന്ധിക്കു കാരണം. അതേസമയം ജോസ് പക്ഷത്തിന്റെ നിലപാടിലും യുഡിഎഫ് നേതൃത്വത്തിന്റെ മൗനത്തിലും കോട്ടയത്ത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം വഷളായതോടെയാണ് ചരിത്രത്തിലാദ്യമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ പഞ്ചായത്ത് യോഗം വിളിച്ച് ചേര്‍ത്തെങ്കിലും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ജോസഫ് വിഭാഗം പ്രതിനിധികള്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. തുടര്‍ച്ചയായ അവഹേളനവും് ആട്ടും തുപ്പും സഹിച്ച് മുന്നണിയില്‍ തുടരണ്ടെതില്ലെന്ന ആവശ്യമാണ് ജോസഫ് അനുകൂലികള്‍ പലരും ഉന്നയിക്കുന്നത്.

കഴിഞ്ഞ ജൂലൈയിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ അടിസ്ഥാനത്തില്‍ എട്ടുമാസം ജോസഫ് പക്ഷത്തിന്റെ പ്രതിനിധിക്കാണു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. അതു പ്രകാരം ഇക്കഴിഞ്ഞ മാര്‍ച്ച് 24-ന് ജോസ്പക്ഷത്തിലെ സെബാസ്റ്റിയന്‍ കുളത്തിങ്കല്‍ രാജിവച്ച് പ്രസിഡന്റ് സ്ഥാനം ജോസഫ് പക്ഷത്തിനു െകെമാറണമായിരുന്നു. എന്നാല്‍ ഇതുവരെ ജോസ് വിഭാഗം അതിന് തയ്യാറാകാത്തതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

കോട്ടയം ഡിസിസിയും കരാറിന്റെ ഭാഗമായിരുന്നെങ്കിലും തങ്ങള്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ലെന്നു വ്യക്തമാക്കി അവരും കൈമലര്‍ത്തിയെന്നാണ് ജോസഫ് പരാതിപ്പെടുന്നത്. ഇത്തരം കരാര്‍ നിലവിലുണ്ടെന്ന് കോട്ടയം ഡിസിസി സമ്മതിച്ചിട്ടുമുണ്ട്.

എന്നാല്‍ കരാറുകള്‍ പലതും പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറാകാത്തതില്‍ വലിയ അര്‍ഷമാണ് ജില്ലയിലെ പ്രാദേശിക കോണ്‍ഗ്ര്‌സ് കമ്മിറ്റികളില്‍ നിന്നുപോലും ഉയരുന്നത്. അതേസമയം ഉമ്മന്‍ചാണ്ടിക്ക് വലിയ സ്വാധീനമുള്ള ജില്ലയില്‍ ജോസ് കെ മാണി വിഭാഗത്തെ ഉമ്മന്‍ചാണ്ടി പിന്തുണക്കുകയും സംരംക്ഷിക്കുകയുമാണെന്നാണ് ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News