മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന് കൊവിഡ്

മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും നിലവിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായ അശോക് ചവാന് ഞായറാഴ് കോവിഡ് -19 സ്ഥിരീകരിച്ചു.

നേരത്തെ ഭവന മന്ത്രി ജിതേന്ദ്ര അവഹാദ് ഏപ്രിലില്‍ കോവിഡ് -19 രോഗബാധയുണ്ടായിരുന്നു. പിന്നീട് സുഖം പ്രാപിച്ച് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

അതേസമയം, മഹാരാഷ്ട്രയുടെ കോവിഡ് -19 ന്റെ എണ്ണം 50,000 കടന്നതോടെ 3,041 രോഗികള്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധ രേഖപ്പെടുത്തിയ ദിവസം കൂടിയാണ് ഇന്ന്. ഇതോടെ മഹാരാഷ്ട്രയിലെ കോവിഡ് 19 കേസുകള്‍ 50,231 ആയി വര്‍ദ്ധിച്ചു.

സംസ്ഥാനത്ത് 58 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു, 39 എണ്ണം മുംബൈയില്‍ മാത്രം. സംസ്ഥാനത്ത് ഇത് വരെ മരണസംഖ്യ 988 ആയി ഉയര്‍ന്നിരിക്കയാണ്. എന്നാല്‍ സംസ്ഥാനത്തെ കണ്ടെയ്‌നര്‍ സോണുകള്‍ ഞായറാഴ്ച 2,345 ല്‍ നിന്ന് 2,283 ആയി കുറഞ്ഞിട്ടുണ്ട്..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News