കൊറോണയ്ക്കെതിരെ സംഗീതത്തിലൂടെ പ്രതിരോധം തീർത്ത് യുവാവ്. കോഴിക്കോട് പിഷാരിക്കാവ് ക്ഷേത്രം ജീവനക്കാരൻ അനിലിന്റെ പാട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കോഴിക്കോട് കൊല്ലം പിഷാരിക്കാവ് ക്ഷേത്രം ജീവനക്കാരനായ അനിൽ ചെട്ടിമഠമാണ് കൊറോണ പ്രതിരോധഗാനം തയ്യാറാക്കിയത്. രചനയും സംഗീതവും ആലാപനവും അനിൽ തന്നെ. പാട്ട് ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി.
കൊറോണക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരുടെയും ജനപ്രതിനിധികളുടെയുമൊക്കെ പ്രതിരോധ പ്രവർത്തനങ്ങളുടെ ദൃശ്യാവിഷ്ക്കാരം കൂടിയാണ് ഈ സംഗീത ആൽബം.
Get real time update about this post categories directly on your device, subscribe now.