”എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു, വേറെയും വിളിക്കുന്നുണ്ട്, അത് പറയുന്നില്ല…” സംഘപരിവാറിനെ തേച്ചൊട്ടിച്ച് സിനിമാലോകം

തിരുവനന്തപുരം: മിന്നല്‍ മുരളി സിനിമയുടെ സെറ്റ് തകര്‍ത്ത സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കെതിരെ നടന്‍ ഷറഫുദീനും രംഗത്ത്.

ഷറഫുദീന്റെ വാക്കുകള്‍:

അല്ലയോ സാമൂഹ്യവിരുദ്ധനായ സഹോദരാ..

ഈ പണി നിങ്ങള്‍ക്ക് ചുള്ളിയിലോ, മഞ്ഞപ്രയിലോ ഏതെങ്കിലും പാറമടയില്‍ പോയി ചെയ്തിരുന്നെങ്കില്‍ വൈകുന്നേരമാവുമ്പോള്‍ എന്തെങ്കിലും നാല് കാശു കയ്യില്‍ കിട്ടിയേനെ, അത് ഇക്കാലത്തു ബുദ്ധിമുട്ടുന്ന സ്വന്തം നാട്ടുകാര്‍ക്കോ, ബന്ധുക്കള്‍ക്കോ കൊടുത്തു സഹായിക്കാമായിരുന്നില്ലേ ?

നല്ല കഷ്ട്ടപെട്ടു വെയില് കൊണ്ട് പൊളിച്ചത് കണ്ടു ചോയ്ക്കുന്നതാണ് !
ഈ സിനിമയുടെ പ്രൊഡ്യൂസര്‍ ശക്തയായ ഒരു സ്ത്രീയാണ് അവര്‍ ഈ സിനിമ പൂര്‍ത്തിയാക്കും!

ഇനി സംവിധായകന്റെ കാര്യം പറയണ്ടല്ലോ??? നല്ല കഴിവുള്ള ഒരു അസ്സല്‍ ഡയറക്ടര്‍ ആണ്.
അയാളും ഒരടി പുറകിലേക്ക് പോകില്ല, പിന്നെ നിങ്ങള്‍ എന്തിനാണ് കഷ്ട്ടപെട്ടത് ??
എല്ലാവരും നിങ്ങളെ വിഡ്ഢികള്‍ എന്നും വിളിക്കുന്നു !
വേറെയും വിളിക്കുന്നുണ്ട് അത് ഞാന്‍ പറയുന്നില്ല ??

നല്ല സങ്കടമുണ്ട് നിങ്ങളുടെ ഈ വേദനയില്‍.
ഇനിയുള്ള ദിവസങ്ങള്‍ നിങ്ങള്‍ക്കു ശുഭകരമാക്കി തരാമെന്നു മുഖ്യമന്ത്രിയും പറഞ്ഞു.

ഇനിയെങ്കിലും തിരിച്ചറിവുണ്ടാകാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കാം.
മിന്നല്‍ മുരളി ടീമിന് ഐക്യദാര്‍ഢ്യം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News