ഡിവൈഎഫ്‌ഐ റീസൈക്കിള്‍ കേരളയുടെ ഭാഗമായി ചേരമാന്‍ ജുമാ മസ്ജിദും

തൃശൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സമാഹരിക്കുന്നതിന് ഡിവൈഎഫ്‌ഐ സംസ്ഥാന തലത്തില്‍ നടത്തുന്ന റീസൈക്കിള്‍ കേരളയുടെ ഭാഗമായി ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ദേവാലയമായ ചേരമാന്‍ ജുമാ മസ്ജിദും.

ചേരമാന്‍ ജുമാ മസ്ജിദിന്റെ മുഖ്യ ഇമാം സൈഫുദ്ദീന്‍ അല്‍ ഖാസ്മി ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ വി രാജേഷിന് പള്ളിയിലെ മോട്ടര്‍ ഉള്‍പ്പെടെ ഉള്ള സാധനങ്ങള്‍ കൈമാറി.

വീടുകളില്‍ നിന്നും പാഴ് വസ്തുക്കളും, ന്യൂസ് പേപ്പറും കൂടാതെ കായിക അധ്വാനവും ഉപയോഗിച്ചുകൊണ്ടാണ് ഡിവൈഎഫ്‌ഐ ഫണ്ട് സമാഹരികുന്നത്. ചടങ്ങില്‍ മസ്ജിദ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഇ ബി ഫൈസല്‍, ഡിവൈഎഫ്‌ഐ കൊടുങ്ങല്ലൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹാഷിക്,

ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ എസ് സിജിത്ത്, ഡിവൈഎഫ്‌ഐ മേത്തല ഈസ്റ്റ് മേഖല സെക്രെട്ടറി കെ എന്‍ നിയാസ്, പ്രസിഡന്റ് സി എസ് റസാഖ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹബീബ്, ഷബീര്‍, പള്ളിനട യൂണിറ്റ് സെക്രട്ടറി ഫൈസല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here