ക്വാറന്റൈന്‍ ലംഘനം; കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍; മുങ്ങാന്‍ ശ്രമിച്ചത് കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന്

കോയമ്പത്തൂരില്‍ നിന്നെത്തി തൃശൂരില്‍ ഹോം കൊറന്റയിനില്‍ കഴിയവേ കൊറന്റയിന്‍ ലംഘിച്ച് മലപ്പുറത്തേക്ക് കടക്കാന്‍ ശ്രമിച്ച കുഞ്ഞാലിക്കുട്ടിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍. ഔമാന്‍ ഹാജി, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

ഈ മാസം 18-ാം തിയതി കോയമ്പത്തൂരില്‍ നിന്നും തൃശൂരില്‍ എത്തിയ ഔമാന്‍ ഹാജിയും അബ്ദുള്‍ റഹ്മാനും കേച്ചേരിയില്‍ ഹോം കൊറന്റയിനില്‍ കഴിയവേ ആണ് ഇവിടെ നിന്നും മുങ്ങിയത്. തുടര്‍ന്ന് വിവരമറിഞ്ഞെത്തിയ കുന്നംകുളം പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല. തുടര്‍ന്ന് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നു. പൊലീസ് പരിശോധനയില്‍ ഇരുവരും സഞ്ചരിച്ച വാഹനം ഉള്‍പ്പെടെ പെരുമ്പിലാവില്‍ നിന്നും ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്.

തൃശൂര്‍ മലപ്പുറം ജില്ലാ അതിര്‍ത്തിയും ഹോട്ട് സ്‌പോട്ടുമായ ചാലിശ്ശേരിയില്‍ ഇവര്‍ പോയതായാണ് വിവരം. പൊലീസ് പിടിയിലായ ഔമാന്‍ ഹാജി കുഞ്ഞാലിക്കുട്ടിയുടെ അടുത്ത ബന്ധു ആണ്. കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഇവര്‍ ജില്ല കടക്കാന്‍ ശ്രമിച്ചതെന്ന് ആരോപണം. പോലീസ് പിടികൂടിയ ഇരുവരെയും സര്‍ക്കാര്‍ കൊറന്റയിനിലേക്ക് മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News