
ഇറാനില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളുടെ ദുരിതം അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം നാട്ടിലെത്താന്‍ എംബസി ക്ലിയറന്‍സ് ലഭിച്ചെങ്കിലും ഷിപ്പില്‍ സ്ഥലമില്ലെന്ന കാരണം പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. നിലവില്‍ ദിവസങ്ങളായി ബന്ദ്രാപാസിലെ പോര്‍ട്ടില്‍ കഴിയുകയാണ് തൊഴിലാളികള്‍
നാലുമാസമായി ഇറാനില്‍ കുടുങ്ങിക്കിടക്കുകയാണ് കേരളത്തില്‍ നിന്നും പോയ ഒരുപറ്റം മത്സ്യതൊഴിലാളികള്‍. നാട്ടിലെക്ക് വരാനായി രണ്ട് ദിവസം മുന്‍പ് ഇവര്‍ക്ക് ക്ളിയറന്‍സ് ലഭിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് താമസസ്ഥലത്തു നിന്നം മണിക്കൂറുകള്‍ യാത്രചെയ്ത് ഇവര്‍ എംബസിയിലെത്തി. എന്നാല്‍ അവസാന നിമിഷം കപ്പലില്‍ സ്ഥലമില്ലെന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇറാനില്‍ കുടുങ്ങിയ 26 മത്സ്യതൊഴിലാളികളാണ് ദുരിതത്തിലായത്.
ഒരു ദിവസം യാത്രചെയ്തു വേണം ഇവര്‍ക്ക് താമസസ്ഥലത്തേക്ക് തിരിച്ചു പോകാന്‍. നിരവധി ദിവസം തൊഴിലില്ലാതിരുന്നതിനാല്‍ തിരിച്ചു പോകാനോ ഭക്ഷണം കഴിക്കാനോ ഇവരുടെ പക്കല്‍ പണമില്ല.
സ്പോണ്‍സര്‍ സ്വീകരിക്കുകയുമില്ലെന്ന് ഇവര്‍ പറയുന്നു താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ പോര്‍ട്ടിനു മുന്നിലെ തെരുവിലാണ് ഇവര്‍ കഴിച്ചു കൂട്ടുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here