സ്വര്‍ണക്കടത്തുകേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസിൽ തെറ്റ് ചെയ്തവർക്ക് പരിരക്ഷ നൽകുന്ന സമീപനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസെന്നും കെ.സുരേന്ദ്രന് മുഖ്യമന്ത്രി മറുപടി നൽകി.

ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നത്. എന്നാൽ ഇത് ഫലപ്രദമായി കണ്ടെത്തിയ അന്വേഷണ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

ഏറ്റവും വലിയ സ്വർണ്ണക്കടത്താണ് വിമാനത്താവളത്തിൽ നടന്നത്. എന്നാൽ ഫലപ്രദമായി ഉദ്യോഗസ്ഥർ കണ്ടെത്തി. പ്രതികളെ കുറിച്ചും വ്യക്തമായ സൂചനകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചതായും മുഖ്യമന്ത്രി പ്രതികരിച്ചു.

തെങ്കിലും ഒരു കാര്യമുണ്ടായാൽ മുഖ്യമന്ത്രിയുടെ ഒാഫീസിനെ ഉൾപ്പെടുത്താൻ ക‍ഴിയുമോ എന്നാണ് ചിലർ നോക്കുന്നത്. ആരെങ്കിലും രക്ഷപ്പെടുന്ന നില സ്വാഭാവികമായും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കെ.സുരേന്ദ്രന്‍റെ ആരോപണത്തിന് മറുപടി നൽകി.

സ്വപ്നാ സുരേഷിന്‍റെ ഐ.ടി വകുപ്പിലെ നിയമനത്തെ കുറിച്ച് തനിക്ക് അറിയില്ല.നിലവിൽ നടക്കുന്ന അന്വേഷണത്തിന് സംസ്ഥാന സർക്കാർ പൂർണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News