ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന

ഫെയ്‌സ്ബുക്കും പബ്ജിയും ഇന്‍സ്റ്റാഗ്രാമും ഉള്‍പ്പെടെ 89 ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരസേന. ഈ മാസം 15 മുന്‍പായി വിലക്കേര്‍പ്പെടുത്തിയ ആപ്പുകള്‍ സ്മാര്‍ട്ട് ഫോണില്‍ നിന്ന് നീക്കണമെന്ന് സൈനികര്‍ക്ക് കരസേന നിര്‍ദേശം നല്‍കി. ചൈന-പാക് അതിര്‍ത്തികള്‍ അശാന്തമായി തുടരുന്നതിനിടെ രാജ്യസുരക്ഷ കണക്കിലെടുത്തുകൊണ്ടാണ് കരസേനയുടെ നടപടി.വിവരങ്ങള്‍ ചോരുന്നത് തടയാനെന്നാണ് പുതിയ നടപടിക്കുള്ള വിശദീകരണം.

കേന്ദ്രസര്‍ക്കാര്‍ നേരത്തെ നിരോധിച്ച ചൈനീസ് ആപ്പുകള്‍ ഉള്‍പ്പെടെയാണ് ഉദ്യോഗസ്ഥരുടെയും ജവാന്മാരുടെയും സ്മാര്‍ട് ഫോണുകളില്‍ നിന്ന് നീക്കേണ്ടത്. ചൈനയെ കൂടാതെ അമേരിക്ക പോലുള്ള രാജ്യങ്ങളിലെ ആപ്പുകളും നിരോധിച്ചവയില്‍പ്പെടുന്നുണ്ട്.

ഫെയ്‌സ്ബുക്ക്, ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, ട്രൂകോളര്‍, സ്നാപ്ചാറ്റ്, ഷെയര്‍ഇറ്റ്, എക്സ് എന്റര്‍, ക്യാം സ്‌കാനര്‍, സൂം തുടങ്ങിയ ആപ്പുകള്‍ ഡിലീറ്റ് ചെയ്യണം. 15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും ഒഴിവാക്കണം. വാര്‍ത്ത ആപ്പുകളായ ന്യൂസ് ഡോഗ്, ഡെയ്ലി ഹണ്ട് മ്യൂസിക് ആപ്പായ ഹംഗാമ, songs.pk തുടങ്ങിയ ആപ്പുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉത്തരവ് പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കരസേന സൈനികര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News