അനീഷ് പി രാജന്‍ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്റെ മികച്ച കസ്റ്റംസ് ഓഫീസര്‍

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആയ അനീഷ് പി രാജന്‍ കാര്യപ്രാപ്തിക്ക് പേര് കേട്ട ഉദ്യോഗസ്ഥന്‍ ആണ്. ബ്രസല്‍സ് ആസ്ഥാനമായ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ഇന്ത്യയിലെ മികച്ച കസ്റ്റംസ് ഓഫീസര്‍ ആയി തിരഞ്ഞെടുത്ത ഉദ്യോഗസ്ഥന്‍ ആണ് അനീഷ് പി രാജന്‍ കൊച്ചിയില്‍ ജോയിന്റ് കമ്മീഷണറായി എത്തിയ ശേഷം 1400 ഓളം സ്വര്‍ണ്ണക്കടത്ത് കേസുകളാണ് അനീഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.

2008 ബാച്ചിലെ ഐആര്‍എസ് ഓഫീസര്‍ ആയ അനീഷ് പി രാജനെ തേടി എത്തിയതെല്ലാം സ്വപ്ന തുല്യമായ നേട്ടം ആണ്. ഇന്ത്യയിലെ ഏറ്റവും മികച്ച പത്ത് കസ്റ്റംസ് ഓഫീസറന്‍മാരില്‍ ഒരാളായി ആയി അനീഷ് പി രാജനെ തിരഞ്ഞെടുത്തത് ബ്രസല്‍സ് ആസ്ഥാനമായ വേള്‍ഡ് കസ്റ്റംസ് ഓര്‍ഗനൈസേഷന്‍ ആണ്.

ജനുവരി 27ന് ദില്ലിയില്‍ വെച്ച് അനീഷ് രാജന് ഈ ബഹുമതി നല്‍കിയത് കേന്ദ്ര ധന കാര്യ സഹമന്ത്രി അനുരാജ് ടാക്കൂര്‍ നേരിട്ടാണ്. കഴിവും ,ജോലിയോടുള്ള ആത്മാര്‍പണവും ആണ് അനീഷ് പി രാജന്റെ മുഖമുദ്ര .നികുതി വെട്ടിപ്പ് പിടികൂടാന്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച നിരവധി അന്വേഷണ സംഘത്തിലെ അഭിഭാജ്യ ഘടകം ആയിരുന്നു എറണാകുളം സ്വദേശിയായ അനീഷ് പി രാജന്‍ .

കള്ളക്കടത്ത് തടയുന്നതിന് കേരളത്തിലെ വിമാനത്താവളങ്ങളും എയര്‍പോര്‍ട്ടുകളും കേന്ദ്രീകരിച്ച് വന്‍ പദ്ധതികള്‍ ആണ് അനീഷ് പി രാജന്‍ ആവിഷ്‌കരിച്ചത്. രണ്ട് വര്‍ഷത്തിനിടയില്‍ അനീഷ് രാജന്‍ നേതൃത്വം നല്‍കിയ വിഭാഗം 1400 കള്ളക്കടത്ത് കേസുകള്‍ പിടികൂടിയിരുന്നു. 800 ഓളം കള്ളക്കടത്ത് കാരെയാണ് ഈ കാലയളവില്‍ അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം വിമാനത്താവളത്തിലെ കുപ്രസിദ്ധമായ വിദേശമദ്യ കള്ളകടത്തിലെ പ്രതികളെ ഗോവയില്‍ പോയി സാഹസികമായി പിടികൂടിയത് അനീഷ് പി രാജന്റെ സംഘം ആയിരുന്നു. തേവര എസ് എച്ച് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ റാങ്ക് വാങ്ങിജയിച്ച അനീഷ് രാജന്‍ ജെഎന്‍യുവില്‍ പിഎച്ച്ഡി ചെയ്യുന്നതിനിടെയാണ് ഇന്ത്യന്‍ റവന്യു സര്‍വീസില്‍ എത്തുന്നത്.

സംഘപരിവാര്‍ അനുകൂലിയായ ഹരി രാജ് എന്ന കാര്‍ഗ്ഗോ ഏജന്റിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് തൊട്ട് പിന്നാലെയാണ് അനീഷ് രാജനെ നാഗ്പൂപൂരിലെക്ക് സ്ഥലം മാറ്റി ഉത്തരവ് ഇറങ്ങിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നൈയാരും വിളിച്ചില്ലെന്ന സത്യം പറഞ്ഞതിിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അനീഷ് പി രാജനെതിരെ രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News