കൊവിഡ് നിയമം ലംഘിച്ച് ബോട്ടുടമകള്‍; കൊല്ലത്ത് മത്സ്യതൊഴിലാളികളെ ബോട്ടുകളില്‍ ക്വാറന്റൈന്‍ ചെയ്തു

കൊല്ലം: കൊല്ലത്ത് മത്സ്യബന്ധന ബോട്ടുകളിലും തമിഴ്‌നാട് സ്വദേശികളായ മത്സ്യതൊഴിലാളികളെ ക്വാറന്റൈന്‍ ചെയ്തു. ബോട്ടുടമകളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നു വരുന്ന തൊഴിലാളികളെ ക്വാറന്റൈന്‍ ചെയ്യണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം അട്ടിമറിച്ചാണ് കൊവിഡ് വ്യാപന സാധ്യതക്ക് വഴിയൊരുക്കിയത്. കൈരളി ന്യൂസ് അന്വേഷണം.

ഇത് കൊല്ലം ശക്തികുളങ്ങരയിലെ ബോട്ട് യാര്‍ഡുകള്‍, ചില ബോട്ടുകളില്‍ തമിഴ്‌നാട് കുളച്ചില്‍ സ്വദേശികളായ മത്സ്യതൊഴിലാലികളെ കാണാം. ഇക്കൂട്ടത്തില്‍ ചിലര്‍ കൊല്ലത്തെത്തി ഒരുമാസമായവരും ഒരാഴ്ചയായവരും, രണ്ടും ദിവസമായവരും ഉള്‍പ്പെടും എല്ലാവരുടേയും പേരുവിവരങള്‍ ബന്ധപ്പെട്ടവരുടെ പക്കല്‍ ഇല്ല.

തമിഴ്‌നാട്ടില്‍ നിന്നെത്തി ശക്തികുളങരയില്‍ വീടുകളില്‍ 10 ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞവരേയും ബോട്ടിലെത്തിച്ചത് തീര മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നു. ട്രോളിംങ് ഉടന്‍ അനുവദിക്കരുതെന്നാണ് ചെറുകിട ബോട്ടുടമകളുടെ നിലപാട്.

ലക്ഷ്യം സര്‍ക്കാര്‍ അനുവദിച്ചാല്‍ ട്രോളിംങ് നിരോധനം നീങിയാല്‍ മത്സ്യബന്ധനത്തിനു പോകാന്‍ സജ്ജമാക്കുക, മാത്രമല്ല മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടുകളില്‍ രഹസ്യമായി തമിഴ്‌നാട്ടില്‍ നിന്ന് തൊഴിലാളികളെ കയറ്റാനും നീക്കമുണ്ട്.

കൊല്ലം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം മാര്‍ക്കറ്റുകളിലെ മത്സ്യ വിപണനമായിരുന്നു. മത്സ്യം വിറ്റവരും വാങിയവരും കൊവിഡ് ബാധിതരായി. ഗ്രാമപഞ്ചായത്തുകള്‍ അടച്ചിടേണ്ടിയും വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel