സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ശ്യാമള്‍ ചക്രബര്‍ത്തി അന്തരിച്ചു

സിപിഐഎം കേന്ദ്ര കമ്മിറ്റിയഗവും പശ്ചിമ ബംഗാൾ മുൻ ഗതാഗത വകുപ്പ് മന്ത്രിയുമായിരുന്ന ശ്യാമൾ ചക്രബർത്തി അന്തരിച്ചു. 77 വയസായിരുന്നു.

കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചു ഹൃദയാഘാതത്തെ തുടർന്നാണ് മരണം. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങൾക്കു മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്യാമൾ ചക്രബർത്തിയ്ക്ക് കോവിഡ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു.

വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ്‌ പാര്ടിയിലെത്തിയ ചക്രബർത്തി 1960ൽ പാർട്ടി അംഗമായി. 1981 മുതൽ നിരവധി തവണ പശ്ചിമ ബംഗാൾ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശ്യാമൾ ചക്രബർത്തി രാജ്യസഭ അംഗവുമായിരുന്നു. നിര്യാണത്തിൽ സിപിഐഎം പോളിറ്റ് ബ്യൂറോ അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News