സ്വര്‍ണ വായ്പ പരിധി ഉയര്‍ത്തി റിസര്‍വ് ബാങ്ക്. കാര്‍ഷികേതര ആവിശ്യങ്ങള്‍ക്കായുള്ള സ്വര്‍ണ വായ്പയ്ക്ക് സ്വര്‍ണ വിലയുടെ 90 ശതമാനം വരെ നല്‍കും. റിപോ, റിവേഴ്സ് റിപോ നിരക്കുകളില്‍ മാറ്റമില്ല.
കോവിഡിനെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള മാര്‍ഗമായി റിപോ നിരക്ക് 1.15 ശതമാനം, നേരത്തെ കുറച്ചിരുന്നു. അതിനാല്‍ ഇത്തവണ റിപോ, റിവേഴ്സ് റിപോ നിരക്ക് മാറ്റാന്‍ റിസേര്‍വ് ബാങ്ക് തയാറായില്ല.
റിപോ നിരക്ക് 4 ശതമാനമായും റിവേഴ്സ് റിപോ നിരക്ക് 3.3 ശതമാനമായും മാറ്റമില്ലാതെ തുടരും. എന്നാല്‍ സ്വര്‍ണ വായ്പ പരിധി 75 ശതമാനത്തില്‍ നിന്നും 90 ശതമാനമായി ഉയര്‍ത്തി. കാര്‍ഷികേതര ആവിശ്യങ്ങള്‍ക്ക് സ്വര്‍ണ പണയം വായിക്കുന്നവര്‍ക്ക് ഗുണം ചെയ്യും.
പണയം വയ്ക്കുന്ന സ്വര്‍ണത്തിന്റെ വിലയുടെ 75 ശതമാനമാണ് നിലവില്‍ നല്‍കി വരുന്നത്. ഇനി മുതല്‍ വില യുടെ 90 ശതമാനം പണയ വായ്പയായി ലഭിക്കും. 2021 മാര്‍ച്ച് 31 വരെ ഇത് തുടരും.
കോര്‍പ്പറേറ്റ് വായ്പകള്‍ക്ക് ഒറ്റ തവണ റീസ്ട്രക്ച്ചറിങ് റിസര്‍വ് ബാങ്ക് അനുവദിച്ചു. ഗവര്‍ണ്ണര്‍ ശക്തികാന്ത് ദാസ് മുംബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്ര്യഖ്യാപനം നടത്തിയത്.
Get real time update about this post categories directly on your device, subscribe now.