രാജ്യസഭയിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 13 വരെ നാമനിര്‍ദ്ദേശം സമര്‍പ്പിക്കാമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
14ന് സൂക്ഷ്മപരിശോധന നടക്കും. നാമനിര്‍ദ്ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 17 ആണ്. 24നാണ് തിരഞ്ഞെടുപ്പ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നിരീക്ഷകനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയെ ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ചിട്ടുണ്ട്. നിയമസഭാ സെക്രട്ടറിയാണ് റിട്ടേണിംഗ് ഓഫീസര്‍.
നാമനിര്‍ദ്ദേശം രാവിലെ 9 മണിക്കും വൈകിട്ട് നാലു മണിക്കുമിടയില്‍ റിട്ടേണിംഗ് ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കാം.
കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം നാമനിര്‍ദ്ദേശം സമര്‍പ്പിക്കേണ്ടതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Get real time update about this post categories directly on your device, subscribe now.