കരിപ്പൂര്‍ അപകടം; ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും

കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇന്നും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ അറിയിച്ചു.

കേരളത്തിലേക്ക് അടിയന്തരമായി യാത്ര തിരിക്കേണ്ടവര്‍ക്കുള്ള സേവനങ്ങള്‍ താമസമില്ലാതെ നടത്തുമെന്നും അധികൃതര്‍ പറഞ്ഞു.

അപകടത്തെ സംബന്ധിക്കുന്ന വിവരങ്ങളും അപകവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് പോകേണ്ടവര്‍ക്കുള്ള അടിയന്തര സഹായവും ലഭ്യമാക്കും.

പരിക്കേറ്റവരുടെയും മരിച്ചവരുടെയും ഒപ്പമുണ്ടെന്നും, പരമാവധി സഹായങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുമെന്നു
കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News