രാജ്യം 74 ആം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോൾ ആവേശം നിറയ്ക്കുന്ന ദേശീയ ഗാനവുമായി ഐഎസ്ആർഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ. ഒരു കൂട്ടം ശാസ്ത്രജ്ഞർ ഒരുക്കിയ ഗാനം യൂട്യൂബിലും സമൂഹമാധ്യമങ്ങളിലും തരംഗമാവുകയാണ്.ഇതിനോടകം തന്നെ നിരവധി പേരാണ് ഗാനം കണ്ടു കഴിഞ്ഞത്
74-ാം സ്വാതന്ത്ര്യ ദിനത്തോടനു ബന്ധിച്ചാണ് ഐ എസ് ആർ ഒയിലെ ഒരു പറ്റം ശാസ്ത്രജ്ഞർ ദേശഭക്തിഗാനം അവതരിപ്പിക്കുന്നത്. ഐ എസ് ആർ ഒ യുടെ പരീക്ഷണങ്ങളുടെ ആവേശം കൂടി കൂട്ടിച്ചേര്‍ത്താണ് ഉയരും ശംഖോലിയില്‍ എന്ന ഗാനം ചിട്ടപ്പെടുത്തിയത്.സ്പേസ് എഞ്ചിനിയേഴ്സ് അസോസിയേഷന്‍റെ റോക്ക് അറ്റ് ബാൻഡിനു വേണ്ടി ഷിജു ജി തോമസിന്‍റേതാണ് സംഗീതം.
രഞ്ചു ചന്ദ്രനും ജയലക്ഷ്മിയും ചേർന്നാണ് ഗാനം ആലപിച്ചത്. ഇന്ത്യൻ സംസ്ക്യതിയും ശക്തിയും വിളിച്ചോതുന്നതാണ് ഗാനത്തിലെ വരികൾ രചിച്ചത് അഭിലാഷ് നാരായണനാണ്.
സ്വാതന്ത്ര്യ സമരകാല ചരിത്രവും രാജ്യ പുരോഗതിയും വ്യക്തമാക്കുന്ന വരികളാണ് വീഡിയോയില്‍. കൊവിഡ് കാലത്തെ ഒരുമിച്ചതിജീവിക്കുമെന്ന പ്രതീക്ഷയും ഗാനം പങ്ക് വയ്ക്കുന്നു.
Get real time update about this post categories directly on your device, subscribe now.