അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴക്ക്; കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ സ്വദേശികള്‍; കാണാം വിഡിയോ

കൊല്ലം: കാലനെ പറ്റിച്ച മനുഷ്യനെ തേടി ചവറ സ്വദേശികള്‍. തലനാരിഴക്കാണ് അപകടത്തില്‍ നിന്ന് തൊഴിലാളി രക്ഷപെട്ടത്. അപകടത്തിന്റെ ദൃശ്യങ്ങള്‍ വയറലായെങ്കിലും രക്ഷപെട്ട മനുഷ്യനെ കണ്ടെത്താനായില്ല.അതേസമയം അശ്രദ്ധയോടെ വാഹനം ഓടിച്ചതിന് അപകടം വിതച്ച പാല്‍ വണ്ടിയുടെ ഡ്രൈവര്‍ക്കെതിരെ കൊല്ലം ചവറ പോലീസ് കേസെടുത്തു.

ശരിക്കും രണ്ടാം ജന്മം എന്നൊക്കയല്ലാതെ ഇതിനെ എന്താ പറയുക. 21ാം തീയതി രാവിലെ 6.45നായിരുന്നു സംഭവം. ചവറ വിജയാ ഹോട്ടലിന്റേയും തൊഴിലാളിയുടെ ഇടയിലൂടെയും അമിത വേഗതയില്‍ പാല്‍ വണ്ടി പാഞ്ഞു പോകുന്നു. സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിച്ചതെന്താണെന്ന് മനസിലാകാതെ ഞെട്ടിപോയ കാല്‍നടയാത്രക്കാരന്‍ ഭയന്ന് വന്ന വഴി തിരികെ മടങ്ങി.

 

പാല്‍ വണ്ടി ഓടിച്ച കോട്ടയം പൊന്‍കുന്നം സ്വദേശി ഡ്രൈവര്‍ അരുണിനെതിരെ പോലീസ് കെസെടുത്തു. പാല്‍ വണ്ടി സഡന്‍ ബ്രേക്കിട്ടിരുന്നുവെങ്കില്‍ വണ്ടി മറിയുമായിരുന്നുവെന്ന് അരുണ്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

ചവറ വിജയാപാലസിലെ സിസിടിവി ക്യാമറകളാണ് വാഹന അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News