നേതാക്കളുടെ പരസ്യപ്രസ്താവന: താക്കീതുമായി മുല്ലപ്പള്ളി

നേതാക്കളുടെ പരസ്യപ്രസ്താവനയില്‍ താക്കീതുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.

സംഘടനാപരമായ കാര്യങ്ങളില്‍ പ്രസ്യപ്രസ്താവന പാടില്ലെന്ന എഐസിസി നിര്‍ദ്ദേശം എല്ലാവരും പാലിക്കണമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി. ദേശീയ നേതൃത്വത്തിനെതിരെ ശശി തരൂര്‍ സ്വീകരിച്ച നിലപാടിനെ എതിര്‍ത്തും,അനുകൂലിച്ചും കേരള നേതാക്കാള്‍ രംഗത്തു വന്നതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി കെ പി സി സി അധ്യക്ഷന്‍ രംഗത്തെത്തിയത്.

ഇതിനിടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍, ചാണ്ടി ഉമ്മന്‍ ശശി തരൂരിനെ പിന്തുണച്ച് രംഗത്തെത്തി. രാജ്യം കണ്ടതില്‍ വച്ച് ഏറ്റവും മികച്ച രാഷ്ട്രീയക്കാരില്‍ ഒരാളാണ് തരൂര്‍ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ഫേസ് ബുക്ക് പോസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News