സര്‍ക്കാരിന്റെ കരുതല്‍; രാജ്യത്തെ മുന്‍നിര കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി മലബാര്‍ കാന്‍സര്‍ സെന്റര്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ കരുതലില്‍ രാജ്യത്തെ മുന്‍നിര കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടുകയാണ് തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്റര്. കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി പ്രത്യേക ബ്ലോക്ക്, ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം തുടങ്ങി അത്യാധുനിക സജ്ജീകരണങ്ങളാണ് മുഖ്യമന്ത്രി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.

കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണ് പീഡിയാട്രിക് ഹെമറ്റോളജി ആന്‍ഡ് ഓങ്കോളജി വിഭാഗം.തികച്ചും ശിശു സൗഹൃദമായ രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. കുട്ടികള്‍ക്കായി പ്രത്യേകം കീമോ തെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഐസിയു എന്നിവയ്ക്കു പുറമെ കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റര്‍ എന്നിവയെല്ലാം ഈ ബ്ലോക്കില്‍ സജ്ജമാക്കിയിട്ടുണ്ട്.

അമ്മമാര്‍ക്കു വേണ്ടിയുള്ള തൊഴില്‍ പരിശീലന സംവിധാനം, ചികിത്സക്കൊപ്പം പഠനം തുടര്‍ന്ന് പോകാനുള്ള സംവിധാനങ്ങള്‍ എന്നിവയുമുണ്ട്. 11.39 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 9.5കോടിയുടെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളോജി വിഭാഗവും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കാന്‍സര്‍ മുഴകളിലേക്ക് മരുന്നുകള്‍ നേരിട്ട് നല്‍കി കാന്‍സര്‍ കോശങ്ങള്‍ നശിപ്പിക്കാന്‍ സാധിക്കുന്ന ചികിത്സ സംവിധാനമാണ് ഇന്റര്‍വെന്‍ഷനല്‍ റേഡിയോളോജി.വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള ഉദ്ഘാടന ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. 50 കോടി രൂപയുടെ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ ഉദ്ഘാടനവും 114 കോടി രൂപയുടെ വികസനപദ്ധതിയുടെ ശിലാസ്ഥാപനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

പുതിയ പദ്ധതികളായ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, സ്റ്റുഡന്‍സ് ഹോസ്റ്റല്‍ എന്നിവക്കും ശിലയിട്ടു. എ എന്‍ ഷംസീര്‍ എംഎല്‍എ, തലശേരി നഗരസഭ ചെയര്‍മാന്‍ സി കെ രമേശന്‍ എന്നിവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News