കേന്ദ്രത്തിന്റെ ഓര്‍ഡിനന്‍സ് രാജ് കോര്‍പ്പറേറ്റ് കൊള്ളയ്ക്ക് ഒത്താശ നല്‍കുവാന്‍: കെകെ രാഗേഷ് എംപി

ദില്ലി: ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഓര്‍ഡിനന്‍സിനു സാധുത നല്‍കുവാന്‍ കൊണ്ടുവന്ന ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ്‌ഭേദഗതി നിയമത്തിനെതിരെ കെ കെ രാഗേഷ് എം പി സ്റ്റാട്യൂട്ടറി റെസൊല്യൂഷന്‍ കൊണ്ടു വന്നു.

കോവിഡ് 19 ലോക്ക് ഡൗണ് കാലത്ത് കേന്ദ്രം പതിനൊന്നു ഓര്‍ഡിനന്‍സുകള്‍ ആണ് കൊണ്ടുവന്നത്. കോവിഡ് 19 മഹാമാരിയെ ചെറുക്കാനായുള്ള അടിയന്തിര നടപടിയെന്ന പേരില്‍ ഇറക്കിയ ഈ 11 ഓര്‍ഡിനന്‍സുകളില്‍ പലതിനും മഹാമാരിയെ ചെറുക്കാനാവശ്യമായ നടപടികളുമായി ഒരു ബന്ധവും ഇല്ല എന്നതാണ് യാഥാര്‍ഥ്യം. ഇതില്‍ ചില ഓര്‍ഡിനന്‍സുകള്‍ കോവിഡ് 19 പാക്കേജിന്റെ ലേബലിലും ഇറക്കിയെന്ന് രാജ്യസഭയില്‍ അദ്ദേഹം ആരോപിച്ചു.

എന്‍ ഡി എ സര്‍ക്കാര്‍ നിലവില്‍വന്ന ശേഷം ഇത്തരുണത്തില്‍ അനേകം ഓര്‍ഡിനന്‍സുകള്‍ ഇറക്കുകയും അവ പാസ്സാക്കാനുള്ള ഔപചാരികതയായി നിയമനിര്‍മ്മാണത്തെ മാറ്റാനുള്ള ശ്രമവും ആണ് കണ്ടുവരുന്നത്. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളില്‍ എത്ര ഓര്‍ഡിനന്‍സുകള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു എന്ന് സര്‍ക്കാര്‍ അറിയിക്കുന്നത് നന്നായിരിക്കും! ഒരു പക്ഷെ പരമാവധി ഓര്‍ഡിനന്‍സുകള്‍ ഇറക്കിയതിനുള്ള റെക്കോര്‍ഡ് ഭേദിച്ച സര്‍ക്കാരായിരിക്കും ഇത്.

സര്‍ക്കാര്‍ ഒത്താശയോടെ നടക്കുന്ന കോര്പറേറ്റ് കൊള്ളയാണ് ഇത്തരം ഓര്‍ഡിനന്‍സുകളിലൂടെ കേന്ദ്രം ചെയ്യുന്നത്. ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഓര്‍ഡിനന്‍സിനു സാധുത നല്‍കുവാന്‍ കൊണ്ടുവന്ന

ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഭേദഗതി നിയമം ഇതിനുദാഹരണമാണ് .
ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഭേദഗതി നിയമം എല്ലാ ഇന്‍സോള്‍വെന്‍സി നടപടികളും ഒരു വര്‍ഷത്തേയ്ക്ക് നിരോധിക്കുന്നു. നിലവില്‍ കോര്‍പ്പറേറ്റ് കിട്ടാക്കടങ്ങള്‍ കുഴപ്പത്തിലാക്കിയ ബാങ്കിങ് മേഖലയെ ഇതിനു കൂടുതല്‍ തകര്‍ച്ചയിലേക്കു നയിക്കും.

തട്ടിപ്പു കമ്പനികള്‍ക്ക് കേന്ദ്രം നല്‍കുന്ന പാരിതോഷികമാണ് ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഭേദഗതി നിയമം ബുക്ക് അഡ്ജസ്‌റ്‌മെന്റ് എന്നു പേരിട്ടു പൊതുമേഖലാബാങ്കുകള്‍ക്ക് കോര്‍പറേറ്റുകള്‍ നല്‍കാനുള്ള കിട്ടാക്കടങ്ങള്‍ എ ഴുതിത്തള്ളി ഇതിനകം തന്നെ മൂന്നു ലക്ഷം കോടി രൂപയുടെ നേട്ടം സര്‍ക്കാര്‍ കോര്പറേറ്റുകള്‍ക്കു നല്‍കിക്കഴിഞ്ഞു.

ഇനി ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഭേദഗതി നിയമം പാസ്സാക്കി തട്ടിപ്പു കമ്പനികള്‍ അടക്കമുള്ള കോര്‍പ്പറേറ്റ് ഡീഫോള്‍ട്ടര്‍മാര്‍ക്കുനല്‍കുന്ന പാരിതോഷികള്‍ എന്തെല്ലാമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.

2019 – 2020 സാമ്പത്തികവര്‍ഷത്തില്‍ വെറും 50 % കോര്പറേറ്റ് കടങ്ങള്‍ മാത്രമാണ് തിരിച്ചടക്കപ്പെട്ടതു. കഴിഞ്ഞ സാമ്പത്തിക വര്ഷം മാത്രം ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ഇത്തരുണത്തില്‍ കോര്‍പ്പറേറ്റുകള്‍ക്കുണ്ടായി. ഉദാഹരണത്തിന് അലോക് ഇന്‍ഡസ്ട്രീസ് 17 % മാത്രമാണ് തിരിച്ചടച്ചത്. മോനെറ്റ് ഇസ്പാറ്റ് തിരിച്ചടച്ചത് 26 % വും ഭൂഷണ്‍ സ്റ്റീലിന്റേതു 40 % വും ജ്യോതി സ്ട്രക്ച്ചര്‍ അടച്ചത് 50 % വും ആണ്.

ഈ സ്ഥിതിയില്‍ പോലും കോര്‍പറേറ്റുകളുടെ ഡയറക്ടര്‍മാര്‍, സംരംഭകര്‍, ഗ്യാരണ്ടി നല്‍കുന്നവര്‍ എന്നിവര്‍ക്ക് കമ്പനിയുടെ കടങ്ങള്‍ തിരിച്ചടയ്ക്കുന്നതിലുള്ള ഉത്തരവാദിത്തത്തെപ്പറ്റി ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് ഭേദഗതി നിയമം മൗനം പാലിക്കുന്നു. ഇതുസംബന്ധിച്ച നിബന്ധനകളൊന്നും ഈ നിയമത്തില്‍ ഇല്ല.
മന്ത്രിയും അംഗങ്ങളും പറഞ്ഞത് ബിസിനസ് സംരംഭങ്ങളെ സംരക്ഷിക്കുവാന്‍ ആണ് ഇന്‍സോള്‍വെന്‍സി ആന്‍ഡ് ബങ്കറപ്റ്റ്‌സി കോഡ് കൊണ്ടുവരുന്നത് എന്നാണ്. എന്നാല്‍ എന്തുകൊണ്ട് ഈ സമീപനം കര്‍ഷകരുടെ കാര്യത്തില്‍ സ്വീകരിക്കുന്നില്ല? കര്‍ഷകരും നഷ്ടം സഹിക്കുകയാണ് ബാങ്ക് ലോണുകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ കഷ്ടപ്പാടിലാണ്. എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ ലോണ്‍ എഴുതി തള്ളാത്തതു എന്താണ്? ഇതുകൊണ്ടു കര്‍ഷകര്‍ക്കുള്ള സഹായം മൊറാട്ടറിയത്തില്‍ ഒതുങ്ങുന്നു? കുറഞ്ഞ പക്ഷം കര്‍ഷക വായ്പ്പകളുടെ പലിശയെങ്കിലും എഴുതി തള്ളാത്തതെന്താണ്?

കോര്‍പ്പറേറ്റു വായ്പ്പകളുടെ അഡ്മിറ്റെഡ് ക്ലെയിമുകളിന്മേല്‍ നാല്പത്തിരണ്ടു ശതമാനം തിരിച്ചടവ് ഉണ്ടായി എന്ന് ബഹു. മന്ത്രി പറയുന്നു. ഇതിനര്‍ത്ഥം 58 % വായ്പ്പ ഇളവ് കോര്പറേറ്റുകള്‍ക്കു നല്‍കി എന്നല്ലേ? എന്‍ പി എ കുറഞ്ഞുവരികയാണ് എന്ന പ്രസ്താവനയുടെ യാഥാര്‍ഥ്യം എന്താണ്?

തിരിച്ചടക്കാനുള്ള വായ്പ്പതുക ഈടാക്കാതെ എഴുതിത്തള്ളി ഇത്തരത്തില്‍ എന്‍ പി എ കുറച്ചുകൊണ്ടുവന്നിട്ടു എന്തുകാര്യം? ഉദാഹരണത്തിനു അലോക് ഇന്‍ഡസ്ട്രീസ് വ്യാജ രേഖകള്‍ ചമച്ചു വന്‍തുക വായ്പ്പയെടുത്തതായിക്കാണുന്നു. എന്നാല്‍ ഈ കമ്പനിക്ക് നല്‍കിയതു 83 % വായ്പ്പാ ഇളവാണ്. ഇത് സര്‍ക്കാര്‍ ഒത്താശയോടെ നടക്കുന്ന കോര്പറേറ്റ് കൊള്ളയാണെന്നും സ്റ്റാട്യൂട്ടറി റെസൊല്യൂഷന്‍ അവതരിപ്പിച്ചുകൊണ്ട് കെ കെ രാഗേഷ് എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News