കര്‍ഷക ബില്ലുകള്‍ തിരക്കിട്ട് പാസാക്കിയെടുക്കാന്‍ കേന്ദ്രം; ബില്ലുകള്‍ രാജ്യസഭയില്‍; പ്രതിഷേധം ശക്തം

ദില്ലി: കര്‍ഷക ബില്ലുകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ ബില്ലുകള്‍ രാജ്യസഭയുടെ പരിഗണനയില്‍.

പഞ്ചാബിലും ഹരിയാനയിലും ആരംഭിച്ച പ്രതിഷേധം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതിനിടെയിലാണ് ഇന്ന് രാജ്യസഭയില്‍ കര്‍ഷക ബില്ലുകള്‍ അവതരിപ്പിക്കുക. ബിജെപി എംപിമാര്‍ക്ക് സഭയില്‍ ഉണ്ടാകണമെന്ന് കാണിച്ചു വിപ്പ് നല്‍കിയിട്ടുണ്ട്.

ഒരു രാജ്യം ഒരു വിപണി എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം. എന്നാല്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ബില്ലിലൂടെ കര്‍ഷകന് ലഭിക്കേണ്ട താങ്ങുവില ഇല്ലാതാകും.

മാര്‍ക്കറ്റുകള്‍ ഇല്ലാതാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതോടെ ഉല്‍പ്പന്നങ്ങളുടെ വില കോര്‍പ്പറേറ്റുകള്‍ നിശ്ചയിക്കുന്ന നിലയിലേക്ക് എത്തും.

കോര്‍പറേറ്റ് ഫാര്‍മിങ് നടപ്പാക്കുന്നതിലൂടെ കര്‍ഷകന് ഭൂമിയില്‍ അവകാശം ഇല്ലാതാവുകയും എന്ത് കൃഷി ചെയ്യണമെന്ന് കോര്‍പ്പറേറ്റുകള്‍ തീരുമാനിക്കുന്ന നിലയിലേക്കാകും കാര്യങ്ങള്‍ ചെന്നെത്തുക. അവശ്യവസ്തു ഭേദഗത്തിയിലൂടെ പൂഴ്ത്തിവെപ്പും കരിചന്തയും ഉണ്ടാകും.

അതേസമയം, ബില്ലുകളില്‍ സ്വന്തം ഘടകകക്ഷികളെ പോലും ബോധ്യത്തിലെടുക്കാന്‍ ബിജെപിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ശിരോമണി അകാലി ദളും, ജെജെപിയും ശക്തമായ സമ്മര്‍ദമാണ് ചെലുത്തുന്നത്.

രാജ്യസഭയിലും ബില്ലുകള്‍ പാസായാല്‍ ദുഷ്യന്ത് ചൗടാല രാജിവെച്ചേക്കുമെന്നാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഹരിയാനായിക്കും ബില്ലുകള്‍ ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News