തിരക്കുള്ള റോഡിലൂടെ ട്രക്കുമായി പ്രവീണ

തിരക്കുള്ള റോഡിലൂടെ മഹീന്ദ്ര ട്രക്ക് ഓടിച്ച് പോകുന്ന നടി പ്രവീണയുടെ വീഡിയോ വൈറലാവുന്നു.

2013 ല്‍ ഒരു ഓണക്കാലത്താണ് താന്‍ ഈ വണ്ടി വാങ്ങുന്നത്. തന്റെ ഒരു ലക്കി വണ്ടിയാണ് ഇതെന്നും പ്രവീണ വീഡിയോയിലൂടെ പറയുന്നുമുണ്ട്. വണ്ടി വാങ്ങിയ കാര്യങ്ങള്‍ ഒക്കെ ഓര്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ടെന്നും പ്രവീണ പറയുന്നു.
അതോടൊപ്പം ഈ വണ്ടി ഓടിക്കുന്നത് പൊട്ടി പൊളിഞ്ഞു കിടക്കുന്ന റോഡിലൂടെ അത്ര സുഖകരമായ കാര്യം അല്ലെന്നും താരം പറയുന്നു.

സ്ത്രീകൾ കാറോടിക്കുന്നതു തന്നെ ബുദ്ധിമുട്ടിയാണ് എന്ന് കളിയാക്കുന്നവരുടെ മുന്നിലേക്ക്‌ വലിയൊരു ട്രക്കോടിച്ചു വരുന്നത് മറ്റാരുമല്ല നടി പ്രവീണയാണ്. ഷൂട്ടിംഗ് ആണോ എന്ന് സംശ യിക്കുന്നവരോട് അല്ല ഇതെന്റെ സ്വന്തം വണ്ടിയാണ് എന്നാണ് പ്രവീണക്ക് പറയാനുള്ളത്.അഭിനയം മാത്രമല്ല വണ്ടിയോടിക്കലും എനിക്ക് വഴങ്ങും എന്ന് പറയാതെ പറയുകയാണ്

വീഡിയോ കാണാം…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News