കേന്ദ്രത്തിന്റേത് ചരിത്രത്തില്‍ ഇല്ലാത്ത ജനാധിപത്യ വിരുദ്ധത: സസ്പെന്റ് ചെയ്യാനുള്ള പ്രമേയവും നിയമവിരുദ്ധമായാണ് പാസാക്കിയതെന്ന് കെകെ രാഗേഷ്

ദില്ലി: പാര്‍ലമെന്റ് ചട്ടങ്ങളെ കൊന്നു കുഴിച്ചു മൂടിയാണ് എട്ട് രാജ്യസഭാ അംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതെന്ന് നടപടി നേരിട്ട സിപിഐഎം രാജ്യസഭ അംഗം കെകെ രാഗേഷ് എംപി.

പാര്‍ലമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെ ഇല്ലാത്ത ജനാധിപത്യ വിരുദ്ധതയാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ആ നീക്കങ്ങള്‍ക്ക് രാജ്യസഭാ ഉപാധ്യക്ഷന്‍ ചട്ടുകമായി. പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ പാലിക്കാത്തത്തിന്റെ പേരിലാണ് പ്രതിഷേധിച്ചത്. സസ്പെന്റ് ചെയ്യാനുള്ള പ്രമേയവും നിയമവിരുദ്ധമായാണ് പാസാക്കിയതെന്ന് രാഗേഷ് കുറ്റപ്പെടുത്തി.

കര്‍ഷക വിരുദ്ധ നടപടികളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ മുട്ടു മടക്കില്ല. പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടരും. സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ ഇല്ലാതെ സഭയില്‍ ഇരിക്കേണ്ട എന്നാണ് പ്രതിപക്ഷ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News