സ്വര്‍ണ്ണക്കടത്തുകേസ്: ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു

സ്വര്‍ണ്ണക്കടത്തുകേസില്‍ എം ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്ത് വിട്ടയച്ചു. ഒമ്പത് മണിക്കൂറോളമാണ് ശിവശങ്കറിനെ കൊച്ചിയിലെ എന്‍ഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്തത്.

നിലവില്‍ കസ്റ്റഡിയിലുളള സ്വപ്ന സുരേഷിനൊപ്പം ഒരുമിച്ചിരുത്തി ശിവശങ്കറിനെ ചോദ്യം ചെയ്‌തെന്നാണ് സൂചന. ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചതിന് പിന്നാലെയായിരുന്നു സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യലിനായി എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങിയത്.

വെളളിയാഴ്ച സ്വപ്നയുടെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ, ശിവശങ്കറിനെയും വിളിച്ചുവരുത്തുകയായിരുന്നു.

സ്വപ്നയെ അറിയാമെങ്കിലും സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ലെന്നാണ് ശിവശങ്കര്‍ നേരത്തേ മൊഴി നല്‍കിയിട്ടുളളത്. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും എന്‍ഐഎ ചോദ്യം ചെയ്യുമ്പോള്‍ കേസില്‍ നിര്‍ണായകമായ നീക്കങ്ങള്‍ ഉണ്ടാകുമോയെന്നതാണ് ഉറ്റുനോക്കുന്നതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News