മെഡിക്കൽ സീറ്റിൽ തൊഴിലാളി സംവരണം അട്ടിമറിച്ചു; ഇഎസ്‌ഐ മെഡിക്കല്‍ കോളേജുകളില്‍ തൊഴിലാളികളുടെ മക്കള്‍ക്ക് നീക്കിവച്ച സീറ്റുകള്‍ സംവരണതത്വം അട്ടിമറിച്ച് പൊതുവിഭാഗത്തിലേക്ക് മാറ്റി കേന്ദ്ര ഉത്തരവ്‌

മെഡിക്കൽ സീറ്റിൽ തൊഴിലാളി സംവരണം അട്ടിമറിച്ചു. ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലെ തൊഴിലാളികളുടെ മക്കൾക്ക് നീക്കി വെച്ചിരുന്ന 326 സീറ്റുകളും,20 ബി.ഡി.എസ് സീറ്റുകളാണ് പൊതുവിഭാഗത്തിൽ മാറ്റിയാണ് സംവരണ തത്വം അട്ടിമറിച്ചത്.

കേരളത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ മാത്രം 35 സീറ്റുകൾ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിരുന്നു.

ഇന്നലെയാണ് കേന്ദ്ര ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ വിവാദ ഉത്തരവ് പുറത്തിറക്കിയത്.ഇ.എസ്.ഐ. കോർപ്പറേഷൻ സ്ഥാപിച്ച മെഡിക്കൽ, ഡെന്റൽ കോളേജുകളിൽ പ്രവേശനത്തിന് ഇ.എസ്.ഐ.യിൽ അംഗമായവരുടെ മക്കൾക്ക് നീക്കിവെച്ചിരുന്ന ഐ.പി. ക്വാട്ടയാണ് എടുത്തുകളഞ്ഞത്.

2020-21 വർഷം ഐ.പി.ക്വാട്ട അഖിലേന്ത്യ ക്വാട്ടയിലേക്ക് മാറ്റിയതായി ഇ.എസ്.ഐ. കോർപ്പറേഷന്റെ വെബ്സൈറ്റിൽ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.പതിറ്റാണ്ടുകളായി തുടർന്നു വന്ന സംവരണത്തിനാണ് കേന്ദ്ര സർക്കാർ ഫുൾസ്റ്റോപിട്ടത്.

ഇ.എസ്.ഐ നിയമത്തിലെ സെക്ഷൻ 59.ബി പ്രകാരം ഇ.എസ്.ഐ പദ്ധതി പ്രകാരം സേവനങളുടെ ഗുണനിലവാരം ഉയർത്തുന്നതിനാണ് മെഡിക്കൽ പാരാമെഡിക്കൽ സ്ഥാപനങൾ തുടങിയത്.ഇതിൽ 30% തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്തിരുന്നു.

നിലവിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിലെ തൊഴിലാളികളുടെ മക്കൾക്ക് നീക്കി വെച്ചിരുന്ന 326 സീറ്റുകളും,20 ബി.ഡി.എസ് സീറ്റുകളാണ് സംവരണം ചെയ്തിരുന്നത്.450 സീറ്റുകള്‍ കൂടി വര്‍ധിപ്പിക്കാനും തീരുമാനമാനിച്ചിരുന്നു.ഈ സംവരണമാണ് പൊതുവിഭാഗത്തിൽ മാറ്റി സംവരണ തത്വം അട്ടിമറിച്ചത്.

ഫലത്തിൽ തൊഴിലാളി അവകാശമാണ് കേന്ദ്ര തൊഴിൽ മന്ത്രാലയം എടുത്ത് കളഞ്ഞത്.അതേ സമയം കേരള കാഷ്യ കോർപ്പറേഷൻ 2017 മുതൽ നടത്തിയ നിയമ പോരാട്ടത്തിൽ പരമ്പരാഗത തൊഴിലാളികളായ കശുവണ്ടി തൊഴിലാളികളുടെ മക്കൾക്ക് ഹാജരുടെ പേരിൽ നിഷേധിക്കപെട്ടിരുന്ന മെഡിക്കൽ സീറ്റെന്ന അവകാശം വീണ്ടെടുത്തിരുന്നു ഇതിലൂടെ പാവപ്പെട്ട തൊഴിലാളി കുടുമ്പങളിലെ 10 കുട്ടികൾക്ക് മെഡിക്കൽ സീറ്റിൽ പ്രവേശനവും ലഭിച്ചിരുന്നു.ഇതെല്ലാം തകർത്താണ് കേന്ദ്ര തൊഴിൽ മന്ത്രാലയം തൊഴിലാളികളുടെ മക്കൾ തൊഴിലാളികളായാൽ മതിയെന്നു തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News